Site icon Janayugom Online

കാട്ടാന ശല്യം രൂക്ഷം

പുന്നല കടശ്ശേരി ഉമ്മന്നൂരിൽ ജഗൻ ഭവനത്തിൽ മനോജിന്റെ വീടിനോടു ചേർന്നുള്ള കൃഷിയിടത്തിൽ കഴിഞ്ഞ ദിവസം രാത്രി കാട്ടാന ഇറങ്ങി വിളകള്‍ നശിപ്പിച്ചു. തെങ്ങ്, കവുങ്ങ്, റബ്ബർ തുടങ്ങിയ കാർഷിക വിളകഴാണ് നശിപ്പിച്ചത്. വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള സോളാർ ഫെൻസിങ് മെയിന്റനൻസ് പണികൾ നടത്താത്തത് മൂലമാണെന്ന് നാട്ടുകാർ ആരോപിച്ചു. കര്‍ഷകരെ സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ അശോകൻ നായർ, എൽസി സെക്രട്ടറി അനിൽകുമാർ, വാർഡ് മെമ്പർ ഡി അജിത്ത്, ഷിനു എന്നിവർ ആവശ്യപ്പെട്ടു.

Exit mobile version