ചരിത്ര നേട്ടവുമായി പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാലൽ പ്രധാന കഥാപാത്രമായി എത്തിയ എമ്പുരാന്‍. ചിത്രം 30 ദിവസം കൊണ്ട് 325 കോടി നേടിയതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. മലയാളത്തില്‍ നിന്ന് 300 കോടി ക്ലബിലെത്തുന്ന ആദ്യ ചിത്രമാണ് എമ്പുരാന്‍. സിനിമക്കെതിരെ ആർഎസ്‌എസും കേന്ദ്രസർക്കാരും നടത്തുന്ന ആക്രമണത്തിനിടെയാണ് എമ്പുരാന്റെ നേട്ടം. റിലീസ് ചെയ്ത് വെറും അഞ്ച് ദിവസത്തിനുള്ളിൽ ₹200 കോടി ക്ലബ്ബിൽ ഇടം നേടിയ ചിത്രം ഇപ്പോൾ മലയാള സിനിമ ചരിത്രത്തിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചിരിക്കുകയാണ്.
ചരിത്രനേട്ടവുമായി എമ്പുരാൻ; മലയാളത്തില്‍ നിന്ന് 300 കോടി ക്ലബിലെത്തുന്ന ആദ്യ ചിത്രം

