നടി സാമന്ത റൂത്ത് പ്രഭുവിന്റേയും സംവിധായകന്‍ രാജ് നിദിമോറുവിന്റേയും വിവാഹത്തിന് തൊട്ടുമുമ്പ് ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവച്ച് രാജിന്റെ മുന്‍ഭാര്യ ശ്യാമലി ഡേ. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായാണ് അവര്‍ നിഗൂഢമായൊരു കുറിപ്പ് പോസ്റ്റ് ചെയ്തത്.‘നിരാശരായ മനുഷ്യര്‍ നിരാശാജനകമായ കാര്യങ്ങള്‍ ചെയ്യും’ എന്നാണ് അവര്‍ കുറിച്ചത്. അവര്‍ ആരുടേയും പേര് പരാമര്‍ശിച്ചില്ലെങ്കിലും സാമന്തയുടേയും രാജിന്റേയും വിവാഹത്തിന്റെ തലേദിവസമാണ് അവര്‍ ഇക്കാര്യം പോസ്റ്റ് ചെയ്തിരിക്കുന്നത്.
കോയമ്പത്തൂര്‍ ഇഷാ യോഗ സെന്ററിലെ ലിംഗ ഭൈരവി ക്ഷേത്രത്തില്‍ തിങ്കളാഴ്ച രാവിലെയാണ് സാമന്തയും രാജും വിവാഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങില്‍ അതിഥികളായെത്തിയത് മുപ്പതോളം പേര്‍ മാത്രമാണ്. വിവാഹ ചിത്രങ്ങള്‍ സാമന്ത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തു.
സാമന്തയും രാജും വിവാഹിതരാകുമെന്ന് ഞായറാഴ്ച രാത്രിയോടെ പ്രചാരണമുണ്ടായിരുന്നു. ശ്യാമലി ഡേയുടെ പോസ്റ്റ് പുറത്തുവന്നതോടെയാണിത്. 2022‑ലാണ് രാജും ശ്യാമലിയും വിവാഹമോചിതരായത്. 2015‑ല്‍ വിവാഹിതരായ ഇരുവര്‍ക്കും ഒരു മകളുണ്ട്. സൈക്കോളജിയില്‍ ബിരുദം നേടിയ ശ്യാമലി സംവിധായകരായ രാകേഷ് ഓംപ്രകാശ് മെഹ്‌റയ്ക്കും വിശാല്‍ ഭരദ്വാജിനുമൊപ്പം അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. രംഗ് ദേ ബസന്തി, ഓംകാര, ഏക് നോദിര്‍ ഗോല്‍പ്പോ തുടങ്ങിയ ചിത്രങ്ങലുടെ ക്രിയേറ്റീവ് കണ്‍സള്‍ട്ടന്റാണ്.
നാഗചൈതന്യയുമായുള്ള വിവാഹമോചനത്തിന് പിന്നാലെ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ രാജിന്റെ വാക്കുകളാണ് തനിക്ക് പ്രചോദനമായതെന്ന് സാമന്ത നേരത്തെ പറഞ്ഞിരുന്നു.

