Site icon Janayugom Online

ചടയമംഗലത്ത് കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം

കഴിഞ്ഞ ദിവസങ്ങളിലായി പെയ്യുന്ന മഴയിൽ ചടയമംഗലം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടം. ചടയമംഗലം ഗ്രാമപഞ്ചായത്തിലെ പൂങ്കോട് വാർഡിൽ നടക്കുന്ന് പനച്ചമൂട്ടിൽ വസന്തയുടെ വീടിന്റെ ഒരു ഭാഗം പൂർണമായും ഇടിഞ്ഞുവീണു. പൂങ്കോട് പണയിൽ ശോഭയുടെ വീടിന്റെ അടുക്കള പൂർണമായും വീടിന്റെ മുൻവശം ഭാഗികമായും തകർന്നു ഓടുകൾ ഏതുനിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. ഇടയ്ക്കോട് വാർഡിൽ സുനിത ഭവനിൽ സുധയുടെ വീടിന്റെ ഒരു ഭാഗവും കനത്ത മഴയിൽ തകർന്നു.
കല്ലുമല കോളനിയിൽ കല്ലുമല ചരുവിള പുത്തൻവീട്ടിൽ സുകുമാരന്റെ മകൾ ലക്ഷ്മിക്ക് (29)മിന്നലേറ്റു. ഇവർ ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ വീടിന്റെ ജനലുകൾ തകരുകയും വയറിങ് അടക്കം പൂർണമായും കത്തിനശിക്കുകയും ചെയ്തു. ഇളമാട് ആക്കൽ ബിനുവിനെ വീട്ടിലേക്ക് റബ്ബർ മരങ്ങൾ ഒടിഞ്ഞുവീണ് ഓടുകൾ പൂർണ്ണമായും തകർന്നു. വ്യാപകമായ കൃഷിനാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മരച്ചീനി, വാഴ വിളകളാണ് കാറ്റത്ത് നശിച്ചത്.

Exit mobile version