എൻ കൃഷ്ണപിള്ളയുടെ നൂറ്റിയൊൻപതാം ജന്മവാർഷികാഘോഷത്തിൻ്റെ ഭാഗമായി പ്രൊഫ. എൻ കൃഷ്ണപിള്ള ഫൗണ്ടേഷൻ സംഘടിപ്പിച്ച കലോത്സവത്തിൻ്റെ ഉദ്ഘാടന സമ്മേളത്തിൽ എഴുമറ്റൂരിൻ്റെ മൂന്നു പുസ്തകങ്ങൾ പ്രകാശിപ്പിച്ചു. അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ എൻ കൃഷ്ണപിള്ളയുടെ പ്രതിപാത്രം ഭാഷണഭേദം എന്ന ഗ്രന്ഥം അടൂർ ഗോപാലകൃഷ്ണനും അമൃതകിരണങ്ങൾ എന്ന പുസ്തകം ശ്രീകുമാരൻ തമ്പിക്കും എഴുമറ്റൂരിൻ്റെ സർഗ്ഗപ്രപഞ്ചം എന്ന കൃതി ഡോ. എം.എൻ. രാജനും നൽകിക്കൊണ്ട് റ്റി പി ശ്രീനിവാസൻ പ്രകാശനം ചെയ്തു. ഡോ. എം എൻ രാജൻ ഗ്രന്ഥാവലോകനം നിർവ്വഹിച്ചു. പന്ന്യൻ രവീന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ അനന്തപുരം രവി, എസ് ഗോപിനാഥ്, ലീല പണിക്കർ, ജി. ശ്രീറാം , ബി സനിൽ കുമാർ, ജി വിജയകുമാർ, ആർ എസ് ശ്രീരാജ് എന്നിവർ സംബന്ധിച്ചു.
എഴുമറ്റൂരിന്റെ മൂന്നു പുസ്തകങ്ങൾ പ്രകാശിപ്പിച്ചു

