Site iconSite icon Janayugom Online

ബൃന്ദകാരാട്ടിന്റെ പേരില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജപ്രചാരണം

സിപിഐ(എം) പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദകാരാട്ടിന്റെ പേരില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജപ്രചാരണം. കേരളത്തിൽ നടക്കുന്നത്‌ ധൂർത്താണെന്നും പിണറായിയും സഖാക്കളും ഉമ്മൻചാണ്ടിയെ കണ്ട്‌ പഠിക്കണമെന്നും ബൃന്ദ കാരാട്ട് പറഞ്ഞതായാണ് പ്രചാരണം. മലയാളത്തിലാണ് പോസ്റ്ററുകള്‍ തയ്യാറാക്കിയിരിക്കുന്നത്.
നവകേരളസദസുമായി ബന്ധിപ്പിച്ച്‌ തന്റെ പേരിൽ വ്യാജപ്രചാരണം നടത്തുന്നതിനെതിരെ സംസ്ഥാന പൊലീസ്‌ മേധാവിക്കും സൈബർ സെല്ലിനും ബൃന്ദ കാരാട്ട് പരാതി നൽകി. ഓൺലൈൻ മാധ്യമങ്ങളിലൂടെ തന്റെ പേരും ചിത്രവുമുപയോഗിച്ച്‌ അപകീർത്തികരമായ പ്രസ്താവന പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്ന്‌ പരാതിയിൽ ബൃന്ദ കാരാട്ട്‌ ആവശ്യപ്പെട്ടു.

Eng­lish Summary:False pro­pa­gan­da on social media in the name of Brin­da Karat
You may also like this video

Exit mobile version