Site icon Janayugom Online

സച്ചിന്‍ അല്ല, സച്ചിന്‍ സര്‍…

sachin

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറോട് അനാദരവ് കാണിച്ചെന്ന് ചൂണ്ടിക്കാട്ടി ഓസ്ട്രേലിയന്‍ ബാറ്റര്‍ മാര്‍നസ് ലബുഷെയ്‌നെതിരെ സമൂഹമാധ്യമങ്ങളില്‍ ആരാധകരോക്ഷം. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് സച്ചിന്‍ ട്വിറ്ററിലൂടെ നല്‍കിയ ആശംസയിലാണ് സംഭവങ്ങളുടെ തുടക്കം.
ടി20 പോരിന് ഇറങ്ങുന്ന ഇന്ത്യന്‍ ടീമിന് ആശംസകള്‍ നേര്‍ന്നാണ് സച്ചിന്റെ ട്വീറ്റ് വന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസിലേക്ക് ക്രിക്കറ്റ് തിരിച്ചെത്തിയെന്നത് വിസ്മയിപ്പിക്കുന്നതാണ്. പുതിയ കാഴ്ചക്കാരിലേക്ക് ക്രിക്കറ്റ് എത്താന്‍ ഇത് സഹായകമാകും എന്ന് കരുതുന്നു. ഇന്ത്യന്‍ വനിതാ ടീമിന് ആശംസകള്‍’ എന്നായിരുന്നു സച്ചിന്റെ ട്വീറ്റ്. തൊട്ടുപിന്നാലെ മാര്‍നസ് ലബുഷെയ്‌ന്‍ മാസ്റ്റര്‍ ബ്ലാസ്റ്ററുടെ ട്വീറ്റിനോട് പ്രതികരിച്ചു.
യോജിക്കുന്നു സച്ചിന്‍, ഇന്ത്യയും ഓസ്ട്രേലിയ ഏറ്റുമുട്ടലോടെ മനോഹര തുടക്കവുമാവുന്നു എന്നാണ് സച്ചിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് ലാബുഷെയ്ന്‍ കുറിച്ചത്. എന്നാല്‍ ലബുഷെയ്‌ന്‍ സച്ചിനെ പേരെടുത്ത് അഭിസംബോധന ചെയ്‌തതാണ് ആരാധകര്‍ക്ക് പിടിക്കാതിരുന്നത്. നീ കുട്ടിയായിരിക്കുമ്പോള്‍ ക്രിക്കറ്റില്‍ നേട്ടങ്ങളുടെ പടവുകള്‍ കയറിയ വ്യക്തിയാണ് സച്ചിന്‍, ക്രിക്കറ്റ് ദൈവം എന്ന് വിശേഷിപ്പിക്കപ്പെടുന്നതിനാല്‍ സച്ചിനെ സര്‍ എന്ന് വിളിക്കണമെന്നായി ഒരു ആരാധകന്‍. ഇത്ര അനാദരവോടെ ഒരു ഇന്ത്യന്‍ താരവും സച്ചിനോട് സംസാരിക്കില്ല. അദ്ദേഹത്തെ ബഹുമാനിക്കൂ, എന്നിങ്ങനെയുള്ള കമന്റുകളുമായാണ് ലബുഷെയ്‌ന് മറുപടിയുമായി ആരാധകര്‍ എത്തിയത്.

Eng­lish Sum­ma­ry: Fans are protest­ing against Aus­tralian bats­man Marnes Labuchane on social media for dis­re­spect­ing crick­et leg­end Sachin Tendulkar

You may like this video also

Exit mobile version