Site iconSite icon Janayugom Online

ജൂനിയർ എൻടിആറിന്റെ പുതിയ ലുക്ക് കണ്ട് ആരാധകർ ‍ഞെട്ടി

നടന്‍ ജൂനിയർ എൻടിആറിന്റെ പുതിയ ചിത്രം കണ്ട് ആരാധകര്‍ അമ്പരന്നിരിക്കുകയാണ്. കാന്താര ചാപ്റ്റർ വണ്ണിന്റെ പ്രൊമോഷന് വന്നപ്പോൾ ആരോ​ഗ്യപരമായി മോശം അവസ്ഥയിലായിരുന്നു അദ്ദേഹം. ആരാധകർക്കിടയിലും സോഷ്യൽ മീഡിയയിലും ഇത് ചർച്ചയായി മാറുകയും ചെയ്തു. ഇപ്പോഴിതാ ജൂനിയർ എൻടിആറിന്റെ പുതിയ ലുക്കും ആരാധകർക്കിടയിൽ ചർച്ചയായിരിക്കുകയാണ്.

ശരീരം ആരോഗ്യകരമായി നിലനിർത്തുന്ന താരം പെട്ടെന്നു മെലിഞ്ഞതാണ് ആരാധകരിൽ ആശങ്കപ്പെടുത്തിയത്. കഴിഞ്ഞ ദിവസം നടൻ പങ്കെടുത്ത വിവാഹച്ചടങ്ങിലും മെലിഞ്ഞിട്ടാണ് താരത്തെ കാണാന്‍ സാധിച്ചത്. ഇതോടെ അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്കകളുയര്‍ത്തിയത്. ശരീരത്തിലുണ്ടായ മാറ്റം എന്തെങ്കിലും അസുഖം കാരണമാണോ അതോ അടുത്ത ഏതെങ്കിലും സിനിമയ്ക്ക് വേണ്ടിയാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സമൂഹമാധ്യമങ്ങളിലും ഇതു സംബന്ധിച്ച് ചർച്ചകൾ ഉയരുന്നുണ്ട്. ‘വാർ 2’ സിനിമയുടെ സെറ്റിൽ വച്ച് താരത്തിന്റെ വാരിയെല്ലിന് പൊട്ടലേറ്റിരുന്നു.

കാന്താര:ചാപ്റ്റർ 1 സിനിമയുടെ പ്രൊമോഷനു വന്നപ്പോഴും ശരീരത്തിലെ പരിക്കിന്റെ കാര്യം അദ്ദേഹം തുറന്നു പറഞ്ഞത്. വളരെയധികം വേദന സഹിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ മുഖത്തിൽ നിന്നു തന്നെ പ്രകടമായിരുന്നു. അതേസമയം, പ്രശാന്ത് നീൽ സംവിധാനം ചെയ്ത ‘ഡ്രാഗൺ’ എന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് താരം മെലിഞ്ഞതെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. നീണ്ട താടിയും മെലിഞ്ഞ ശരീരവുമായൊരു ലുക്കിലാണ് താരം ചിത്രത്തിലെത്തുന്നത്. പുതിയ മേക്കോവറിനായി താരം തീവ്രമായ പരിശീലനത്തിലായിരുന്നു. നവംബറിൽ ‘ഡ്രാഗണി’ന്റെ അടുത്ത ഷെഡ്യൂൾ ആരംഭിക്കുമെന്നാണ് വിവരം.

Exit mobile version