Site iconSite icon Janayugom Online

ഫോക്‌നര്‍ക്ക് പിഎസ്എല്ലില്‍ ആജീവനാന്ത വിലക്ക്

ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ജെയിംസ് ഫോക്‌നറെ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ (പിഎസ്എല്‍) കളിക്കുന്നതിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്(പിസിബി).

കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ച്‌ പ്രതിഫലം നല്‍കുന്നില്ലെന്ന് ആരോപിച്ച്‌ താരം ടൂര്‍ണമെന്റില്‍ നിന്നും പിന്മാറിയതോടെയാണ് വിലക്കേര്‍പ്പെടുത്തി പിസിബി രംഗത്തെത്തിയത്.

പിഎസ്എല്ലില്‍ ക്വേറ്റ ഗ്ലാഡിയേറ്റേഴ്‌സിന്റെ താരമായിരുന്ന ഫോക്‌നര്‍ ഈ സീസണില്‍ ആറു മത്സരങ്ങളില്‍ നിന്ന് 49 റണ്‍സും ആറു വിക്കറ്റും നേടി. പിഎസ്എല്ലില്‍ നിന്ന് പിന്മാറുന്ന വിവരം തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ഫോക്‌നര്‍ പുറത്തുവിട്ടത്.

പിസിബിയുമായുള്ള അഭിപ്രായ ഭിന്നതകളുടെ പേ­രില്‍ പിന്മാറേണ്ടി വന്നതില്‍ പാകിസ്ഥാനിലെ ക്രിക്കറ്റ് ആരാധകരോട് ഫോക്‌നര്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

എന്നാല്‍ ഫോക്‌നര്‍ തെറ്റിധരിപ്പിക്കുകയാണ് എന്നാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് പ്രതികരിച്ചത്. ഫോക്‌നറിന്റെ ടീമായ ക്വേറ്റ ഗ്ലാഡിയേറ്റേഴ്‌സും ആരോപണങ്ങള്‍ തള്ളി.

eng­lish summary;Faulkner banned for life in PSL

you may also like this video;

Exit mobile version