Site iconSite icon Janayugom Online

ആര്‍ സുഗതന്‍ ഓര്‍മ്മദിനം

ആര്‍ സുഗതന്റെ ചരമദിനമാണ് ഇന്ന്. അദ്ദേഹത്തിന്റെ ജീവിതകഥ നിസ്വാര്‍ത്ഥ പൊതുപ്രവര്‍ത്തകന്റെ രാഷ്ട്രീയ ചരിത്രമാണ്. ത്യാഗിവര്യനായ, മനുഷ്യസ്നേഹിയായ കമ്മ്യൂണിസ്റ്റ് നേതാവ് എന്ന ഗുണവിശേഷം സുഗതന്‍ സാറിനുണ്ടായിരുന്നു. തന്റെ ചുറ്റുപാടുമുള്ള തൊഴിലാളികളുടെ ദുരിതപൂര്‍ണമായ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ അദ്ദേഹത്തെ ചിന്താകുലനാക്കി. ആ കദനകഥകളുടെ സ്വാധീനമാണ് സുഗതന്‍സാറിനെ തൊഴിലാളി പ്രവര്‍ത്തകനാക്കിയത്.

അദ്ദേഹം ആദ്യത്തെ തൊഴിലാളിവര്‍ഗ സംഘടനയായ തിരുവിതാംകൂര്‍ കയര്‍ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന്റെ സാരഥിയായി. തുടര്‍ന്ന് തൊഴിലാളിവര്‍ഗത്തിന്റെ നേതൃത്വത്തില്‍ നടന്ന പുന്നപ്ര‑വയലാര്‍ അടക്കമുള്ള വലുതും ചെറുതുമായ ഒട്ടേറെ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. ആര്‍ സുഗതനെ പോലുള്ളവരുടെ നിസ്വാര്‍ത്ഥ സേവനങ്ങളും ത്യാഗസന്നദ്ധതയും ഗുണപാഠമാക്കേണ്ടതാണ്. സഖാവിന്റെ സ്മരണയ്ക്കു മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

-ജനയുഗം പ്രവർത്തകർ

Exit mobile version