മുംബൈയില്‍ തീവണ്ടിക്കടിയിൽപ്പെട്ട് യുവതിയുടെ കാലുകൾ നഷ്ടമായി. ബെലാപൂർ റെയിൽവേ സ്റ്റേഷനിൽ തിങ്കൾ രാവിലെയായിരുന്നു അപകടം സംഭവിച്ചത്. താനെയിലേക്ക് പോകുകയായിരുന്ന യുവതി തിരക്കേറിയ ലോക്കൽ ട്രെയിനിൽ കയറവെ കാലുതെന്നി പാളത്തിലേക്ക് വീഴുകയായിരുന്നു.
നീങ്ങിത്തുടങ്ങിയ ട്രെയിനിന്റെ അടിയിലേക്കാണ് യുവതി വീണത്. എന്നാല്‍ യാത്രക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ബഹളം വെച്ചതിനെ തുടര്‍ന്ന് ട്രെയിൻ ഉടൻ തന്നെ നിർത്തുകയും പിറകോട്ടെടുക്കുകയും ചെയ്തു. ട്രെയിനിനടിയിൽ കുടുങ്ങിയ യുവതിയെ വേഗം തന്നെ പുറത്തെടുത്തെങ്കിലും യുവതിയുടെ കാലുകൾ നഷ്ടമായതായാണ് റിപ്പോർട്ട്.
English Summary:
You may also like this video