Site iconSite icon Janayugom Online

പവർലിഫ്റ്റിങ്ങിലെ പെൺകരുത്ത്; 84 പ്ലസ് വിഭാഗത്തിൽ പൊന്നണിഞ്ഞ് ഗൗരികൃഷ്ണ

പവർ ലിഫ്റ്റിങ്ങിൽ 84 പ്ലസ് വിഭാഗത്തിൽ സ്വർണം നേടി ആർ എസ് ഗൗരീകൃഷ്ണ. വഴുതക്കാട് കോട്ടൺഹിൽ എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ ഗൗരികൃഷ്ണ സെൻട്രൽ സ്റ്റേഡിയത്തിലെ സ്പോർട്സ് കൗൺസിലിന്റെ ജിമ്മിലാണ് പരിശീലനം നടത്തിയത്. കഴിഞ്ഞ തവണത്തെ സ്കൂൾ സ്പോർട്സ് മീറ്റിലും ഇതേ വിഭാഗത്തിൽ ഗൗരികൃഷ്ണ സ്വർണം നേടിയിരുന്നു. കൂടാതെ ഈ വർഷം നടന്ന ദേശീയ പവർലി ഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ വെള്ളിയും കഴിഞ്ഞ വർഷം വെങ്കലവും ഗൗരി സ്വന്തമാക്കിയിരുന്നു. 14-ാം വയസു മുതൽ കോച്ച് ജോസ് വിയുടെ ശിക്ഷണത്തിലാണ് ഗൗരി മത്സരങ്ങളിൽ പങ്കെടുക്കുന്നത്. തിരുവനന്തപുരം വഴുതക്കാട് സ്വദേശികളായ പി കെ രാധാകൃഷ്ണൻ‑കെ ആർ ഷീജ ദാമ്പതികളുടെ മൂത്ത മകളാണ് ഗൗരികൃഷ്ണ. 

Exit mobile version