Site iconSite icon Janayugom Online

എസ്ഐആർ ഫോമുകൾ വിതരണം ചെയ്തത് കുറവ്; കോഴിക്കോട് ബിഎൽഒക്ക് സബ് കളക്ടറുടെ കാരണം കാണിക്കൽ നോട്ടീസ്

കോഴിക്കോട്ട് ബൂത്ത് ലെവൽ ഓഫീസർക്ക് സബ് കളക്ടർ കാരണം കാണിക്കൽ നോട്ടീസ് നൽകി. ഫോമുകൾ വിതരണം ചെയ്തതിലെ കുറവ് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചത്. ഏല്പിച്ച ജോലി നിരുത്തരവാദിത്തപരമായി കൈകാര്യം ചെയ്തെന്ന് നോട്ടീസിൽ പറയുന്നു. നവംബർ 15 ന് മുൻപായി കാരണം ബോധ്യപ്പെടുത്തണമെന്നായിരുന്നു നോട്ടീസിലെ നിർദ്ദേശം. നവംബർ 11 നാണ് കാരണം കാണിക്കൽ നോട്ടീസ് ബിഎൽഒക്ക് നൽകിയത്. 984 വോട്ടർമാരിൽ 390 പേർക്കാണ് ബിഎൽഒ ഫോം നൽകിയത്. ഫോം വിതരണം ചെയ്യാൻ ഇനിയും സമയമുണ്ടെന്നാണ് ബിഎൽഒ പറയുന്നത്. ബിഎൽഒമാർക്ക് ജോലി ഭാരം കൂടുന്നുവെന്ന പരാതി വ്യാപകമായിക്കൊണ്ടിരിക്കെയാണ് കോഴിക്കോട്ട് ബിഎൽഒക്ക് സബ് കളക്ടർ നോട്ടീസ് നൽകിയത്. 

Exit mobile version