Site iconSite icon Janayugom Online

‘സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ’ ചിത്രീകരണം പൂർത്തിയായി

മാർവൽ സ്റ്റുഡിയോസും സോണി പിക്ചേഴ്സും സംയുക്തമായി നിർമ്മിക്കുന്ന ‘സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ’ ചിത്രത്തിന്റെ ചിത്രീകരണം ഔദ്യോഗികമായി പൂർത്തിയായി. സംവിധായകൻ ഡെസ്റ്റിൻ ഡാനിയൽ ക്രേറ്റൺ സോഷ്യൽ മീഡിയയിലൂടെയാണ് ഈ വിവരം പങ്കുവെച്ചത്. തന്റെ കരിയറിലെ ഏറ്റവും പ്രതിഫലദായകമായ പ്രോജക്റ്റ് എന്നാണ് അദ്ദേഹം ഈ ചിത്രത്തെ വിശേഷിപ്പിച്ചത്. താരങ്ങളായ ടോം ഹോളണ്ട്, സെൻഡയ എന്നിവർക്കൊപ്പം ചിത്രത്തിനായി പ്രവർത്തിച്ച അണിയറ പ്രവർത്തകർക്കും തന്റെ കുടുംബത്തിനും അദ്ദേഹം നന്ദി പറഞ്ഞു. ടോം ഹോളണ്ടിന്റെ നേതൃപാടവത്തെയും കഠിനാധ്വാനത്തെയും ക്രേറ്റൺ പ്രത്യേകം പ്രശംസിച്ചു. 

2021‑ൽ പുറത്തിറങ്ങിയ ‘സ്പൈഡർമാൻ: നോ വേ ഹോമി‘ന് ശേഷമുള്ള കഥയാണ് ഈ ചിത്രം പറയുന്നത്. മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലെ 38-ാമത്തെ ചിത്രമാണിത്. ടോം ഹോളണ്ടിനൊപ്പം സെൻഡയ, ജേക്കബ് ബറ്റലോൺ എന്നിവർ തിരിച്ചെത്തുന്നു. കൂടാതെ സെഡി സിങ്ക്, മാർക്ക് റുഫലോ, ജോൺ ബെർന്താൾ തുടങ്ങിയ വലിയൊരു താരനിരയും ചിത്രത്തിലുണ്ട്. കോമിക് ബുക്കിലെ ‘ബ്രാൻഡ് ന്യൂ ഡേ’ എന്ന കഥാസന്ദർഭം പീറ്റർ പാർക്കറുടെ ജീവിതത്തിലെ പുതിയൊരു തുടക്കത്തെയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്. 

Exit mobile version