എഴുകോൺ ഗ്രാമപഞ്ചായത്തിലെ പരുന്തൻപാറ ചിറ്റിക്കോട് വാർഡിൽ സിന്ധുരാജിന്റെ വീട്ടിലെ മരം മുറിക്കുന്നതിനായി ആഞ്ഞിലി മരത്തിൽ കയറിയ യുവാവ് മണിക്കൂറുകളോളം ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് മരത്തിനുമുകളിൽ കുടുങ്ങി. രക്ഷിക്കാൻ കറിയ സഹായിയും മരത്തിനു മുകളിൽ ആയി. പ്രദേശവാസികളായ അനു സാബുമോൻ എന്നിവരാണ് മരത്തിന് മുകളിൽ അകപ്പെട്ടത്. ഇവരെ കുണ്ടറയിൽ നിന്നും എത്തിയ അഗ്നിരക്ഷാസേനയാണ് സാഹസികമായി താഴെയിറക്കിയത്. സംഭവസ്ഥലത്തു നിന്നും ഏകദേശം അരകിലോമീറ്റർ അകലെ വരെ മാത്രമാണ് വാഹനം എത്തിക്കുവാൻ സാധിച്ചത്. സേനാംഗങ്ങൾ റോപ്പ് ലാഡർ നെറ്റ് എന്നിവ സംഭവസ്ഥലത്ത് എത്തിക്കുകയും ഉപകരണങ്ങൾ സുരക്ഷിതമായി ഉപയോഗിച്ച് ഇവരെ താഴെയിറക്കുകയുമാണ് ഉണ്ടായത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബി എൽ രാജേഷ്, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ പി കെ സന്തോഷ്, ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ അരുൺ, മനു, ശ്യാം, അനിൽ ദേവ്, ഫയർ ആൻഡ് റെസ്ക്യു ഓഫീസർ ഡ്രൈവർ നസിമുദ്ദീൻ, ഹോം ഗാർഡ് അനിൽ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.