Site iconSite icon Janayugom Online

ഷവര്‍മ പോലുള്ള ഭക്ഷണം പാഴ്‌സല്‍ വാങ്ങുന്നത് ഒഴിവാക്കണം: മന്ത്രി ജി ആർ അനിൽ

G R AnilG R Anil

ഷവര്‍മ പോലുള്ള ഭക്ഷണം പാഴ്സല്‍ വാങ്ങുന്നത് ഒഴുവാക്കണമെന്നും കഴിവതും ഹോട്ടലുകളില്‍ നിന്ന് മാത്രം ഇവ കഴിക്കാന്‍ ശ്രദ്ധിക്കണമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. സംസ്ഥാനത്ത് ഭക്ഷ്യവിഷബാധ വര്‍ധിക്കുന്ന സാഹചര്യത്തെ സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു. ഷവര്‍മ അടക്കമുള്ള ഭക്ഷ്യവസ്തുക്കള്‍ നിശ്ചിത സമയത്തിനുള്ളില്‍ കഴിച്ചില്ലെങ്കില്‍ കേടാവാന്‍ സാധ്യതയുണ്ട്. 

അതുകൊണ്ട് ഇത്തരം ഭക്ഷണങ്ങള്‍ പാഴ്സല്‍ വാങ്ങുന്നത് കുറയ്ക്കണം. കൂടുതല്‍ ബോധവത്കരണം ആവശ്യമാണ്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ നടപടി വേഗത്തില്‍ പൂര്‍ത്തിയായാല്‍ ഒരു പരിധി വരെ ഇത് പരിഹരിക്കാനാകുമെന്ന് മന്ത്രി പറഞ്ഞു. അതേസമയം ലൈസന്‍സ് റദ്ദാക്കുന്ന ഹോട്ടലുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പിന്നീട് ലൈസന്‍സ് അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കാസര്‍കോട്ടെ ഭക്ഷ്യവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവം അന്വേഷിക്കാന്‍ ഭക്ഷ്യസുരക്ഷാ കമ്മീഷനോട് നിര്‍ദേശിച്ചതായും മന്ത്രി പറഞ്ഞു.

Eng­lish Summary;Food like Shawar­ma should be avoid­ed in parcels: Min­is­ter G R Anil
You may also like this video

Exit mobile version