Site iconSite icon Janayugom Online

ആർഎസ്എസ്‌ വിദ്യാഭ്യാസ സമ്മേളനത്തിൽ നാല്‌ വിസിമാർ

ആര്‍എസ്എസിന്റെ വിദ്യാഭ്യാസ സമ്മേളനത്തില്‍ പങ്കെടുത്ത് കേരളത്തിലെ നാല് സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍. വിദ്യാഭ്യാസത്തെ കാവിവല്‍ക്കരിക്കാനുള്ള ആര്‍എസ്എസ് ശ്രമങ്ങളുടെ ഭാഗമായാണ് സമ്മേളനം സംഘടിപ്പിച്ചത്. സര്‍വകലാശാലാ മേധാവികളെ നേരിട്ട് ക്ഷണിച്ച് ആര്‍എസ്എസ് നടത്തുന്ന പരിപാടിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഇടപ്പള്ളി അമൃത ആശുപത്രിയിലെ അമൃതേശ്വരീ ഹാളില്‍ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായി കേരളത്തിന്റെ വിദ്യാഭ്യാസ സ്രോതസുകളെ എങ്ങനെ ബന്ധപ്പെടുത്താം എന്ന വിഷയത്തില്‍ നടന്ന പോളിസി ഡയലോഗ് ആന്റ് ലീഡര്‍ഷിപ്പ് കോണ്‍ക്ലേവില്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. മോഹന്‍ കുന്നുമ്മല്‍, കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. സാജു കെ കെ, കുഫോസ് വൈസ് ചാന്‍സലര്‍ പ്രൊഫ. എ ബിജുകുമാര്‍, കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. പി രവീന്ദ്രന്‍ എന്നിവരാണ് പങ്കെടുത്തത്.

അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റിസ് സെക്രട്ടറി ജനറല്‍ ഡോ. പങ്കജ് മിത്തല്‍, എഐസിടിഇയു ചെയര്‍മാന്‍ പ്രൊഫ. ടി ജി സീതാറാം, ഭാരതീയ ജ്ഞാനപരമ്പര നാഷണല്‍ കോഓര്‍ഡിനേറ്റര്‍ പ്രൊഫ. ഗാണ്ടി എസ് മൂര്‍ത്തി എന്നിവര്‍ പ്രസംഗിച്ചു.

Exit mobile version