Site iconSite icon Janayugom Online

ഇന്ത്യന്‍ പരിശീലകനായി ഗൗതം ഗംഭീറിനെ ഉടന്‍ നിയമിച്ചേക്കും

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ഗൗതം ഗംഭീറിനെ ഉടന്‍ നിയമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. പുതിയ പരിശീലകനായി ഗംഭീറിനെ തിരഞ്ഞെടുത്തതായുള്ള ബിസിസിഐയുടെ ഔദ്യോഗിക അറിയിപ്പ് വരും ദിവസങ്ങളില്‍ എത്തുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
നിലവിലെ പരിശീലകനായ രാഹുല്‍ ദ്രാവിഡിന്റെ കരാര്‍ ടി20 ലോകകപ്പോടെ അവസാനിക്കും. ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്ക് രാഹുല്‍ ദ്രാവിഡിന്റെ കരാര്‍ നീട്ടിയേക്കില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ടി20 ലോകകപ്പ് അവസാനിച്ച ഉടന്‍ ജൂണ്‍ അവസാനത്തോടെ ഗംഭീര്‍ ഇന്ത്യന്‍ പരിശീലകനായി ചുമതലയേല്‍ക്കും എന്നാണ് റിപ്പോര്‍ട്ട്. 2027 ഏകദിന ലോകകപ്പ് വരെയായിരിക്കും ഗംഭീറിന്റെ കാലാവധി. 

സപ്പോര്‍ട്ട് സ്റ്റാഫ് അംഗങ്ങളെ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം തനിക്ക് നല്‍കണമെന്ന് ഗംഭീര്‍ ബിസിസിഐയെ അറിയിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ ടീം ഇന്ത്യയുടെ ബാറ്റിങ് പരിശീലകന്‍ വിക്രം റാത്തോഡും ബൗളിങ് കോച്ച് പരാസ് മാംബ്രെയും ഫീല്‍ഡിങ് കോച്ച് ടി ദിലീപുമാണ്. ഗംഭീര്‍ ചുമതലയേല്‍ക്കുന്നതോടെ ഇന്ത്യന്‍ സപ്പോര്‍ട്ട് സ്റ്റാഫിലും വലിയ മാറ്റം വന്നേക്കും.

Eng­lish Summary:Gautam Gamb­hir may be appoint­ed as the Indi­an coach soon
You may also like this video

Exit mobile version