ജില്ലയില്‍ ആദ്യമായി ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പിലാക്കി പുന്നല ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂള്‍. ഇതിനോടനുബന്ധിച്ച് സ്കൂളില്‍ നടന്ന ചടങ്ങ് കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എക്സ്റ്റാബ്ലിഷ്മെന്റ് തൊളിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് രമേശന്‍ അദ്ധ്യക്ഷത വഹിച്ചു. എസ്എംസി ചെയര്‍മാന‍് എ അജീഷ്, എച്ച്എസ്എസ് പ്രിന്‍സിപ്പാള്‍ കെ ജി അനില്‍കുമാര്‍, ഹെഡ്മിസ്ട്രസ് അനില പി കെ, വിഎച്ച്എസ്എസ് പ്രിന്‍സിപ്പാള്‍ റോഷിന്‍ എ നായര്‍, ഡോ. സൂര്യ പി എസ്, അരുണ്‍ ജെ എന്നിവര്‍ പങ്കെടുത്തു.