Site iconSite icon Janayugom Online

നെടുമ്പാശ്ശേരി രാജ്യന്തര വിമാനത്താവളത്തിൽ സ്വർണ്ണവേട്ട; പിടിച്ചെടുത്തത് 666 ഗ്രാം സ്വർണ്ണം

നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് 666 ഗ്രാം സ്വർണ്ണം പിടിച്ചു. ഇയാൾ അടിവസ്ത്രത്തിനുള്ളിലെ പ്രത്യേക അറയിലായിരുന്നു സ്വർണ്ണമൊളിപ്പിച്ചത്. അബുദാബിയിൽ നിന്നും വന്ന മലപ്പുറം സ്വദേശി ജാഫർമോനാണ് പിടിയിലായത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വർണ്ണത്തിന് പുറമേ സോക്സിൽ നിന്ന് സ്വർണ്ണചെയിനുകളും പരിശോധനയിൽ കണ്ടെടുത്തു. കഴിഞ്ഞ ഓഗസ്റ്റ് 9‑നും മലപ്പുറത്ത് സ്വർണ്ണം പിടിച്ചെടുത്തിരുന്നു. മലപ്പുറത്തെ മുന്നിയൂരിലായിരുന്നു സ്വർണ്ണം പിടിച്ചെടുത്തത്. ദുബൈയിൽ നിന്ന് പാർസലായി കടത്തിയ 6.300 കിലോ സ്വർണ്ണമാണ് ഡിആർഐ പിടിച്ചെടുത്തത്.

Eng­lish summary;Gold hunt at Nedum­bassery Inter­na­tion­al Airport

you may also like this video;

Exit mobile version