Site icon Janayugom Online

സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു

ഈ മാസത്തെ ഉയര്‍ന്ന നിരക്കിലേക്ക് സ്വര്‍ണ വില തിരിച്ചെത്തി. ഒരു പവന്‍ സ്വര്‍ണത്തിന് 38,160 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 4,779 രൂപയും. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. പവന് 320 രൂപയാണ് ഉയര്‍ന്നത്. രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് 1939.75 ഡോളറിലാണ് സ്വര്‍ണ വില. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 37,840 രൂപയായിരുന്നു വില. ഇതിനു മുമ്പ് മാര്‍ച്ച് രണ്ടിന് ഒരു പവന്‍ സ്വര്‍ണത്തിന് 38,160 രൂപയായി വില ഉയര്‍ന്നിരുന്നു.

Eng­lish sum­ma­ry; Gold prices rose again

You may also like this video;

Exit mobile version