Site iconSite icon Janayugom Online

എറണാകുളം മാഞ്ഞാലിയിൽ സഹോദരങ്ങളുടെ വീട്ടിൽ കയറി ഗുണ്ടാ ആക്രമണം

എറണാകുളം മാഞ്ഞാലിയിൽ സഹോദരങ്ങളെ വീട് കയറി ആക്രമിച്ച് ഗുണ്ടകള്‍. ആക്രമിച്ചവരെ ഇതുവരെ പിടികൂടാനായില്ലെന്നും പൊലീസ് അറിയിച്ചു. ആറംഗ സംഘമാണ് സഹോദരങ്ങളെ വീട്ടിൽ കയറി വെട്ടിപരുക്കേൽപ്പിച്ചത്.

ഹോട്ടലിലെ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട തർക്കമാണ് വീട് കയറിയുള്ള ഗുണ്ടാ ആക്രമണത്തിന്റെ കാരണം. രാത്രി പത്ത് മണിയോടെ രണ്ട് ബൈക്കുകളിലായി ആറ് പേർ വീട്ടിൽ അതിക്രമിച്ച് കടക്കുകയായിരുന്നുവെന്ന് ഷാനവാസ് പറയുന്നു. പുറത്ത് നിൽക്കുകയായിരുന്ന നവാസിനെ ആക്രമിച്ച ശേഷമാണ് വീട്ടിലേക്ക് കടക്കുന്നത്.

വീട്ടിലുണ്ടായിരുന്ന ഷാനവാസിന്റെ ഭാര്യയേയും മക്കളേയും കുളിമുറിയിൽ പൂട്ടിയിട്ടതിന് ശേഷമാണ് ഷാനവാസിന് ആക്രമിച്ചത്. ഷാനവാസിന്റെ തലയിലും, കഴുത്തിലും കൈകളിലും വെട്ടേറ്റു. നവാസിന്റെ കൈകൾ ഇരുമ്പ് ദണ്ടുകൊണ്ട് അടിച്ചൊടിക്കുകയും ചെയ്തു.

eng­lish summary;Goons attack broth­ers’ house in Man­jali, Ernakulam

you may also like this video;

Exit mobile version