Site iconSite icon Janayugom Online

സർക്കാർ തീരുമാനം സ്വാഗതാർഹം: കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ

ജനങ്ങൾക്ക് സർക്കാർ സേവനം വേകത്തിൽ കിട്ടത്തക്ക തരത്തിൽ സെക്രട്ടറിയേറ്റ്, സർക്കാർ വകുപ്പുകളിൽ തട്ടുകൾ കുറയ്ക്കുവാനുള്ള സർക്കാർ തീരുമാനത്തെകേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ ജില്ലാ സമ്മേളനം സ്വാഗതം ചെയ്തു. പ്രസ്തുത വിഷയം നിരന്തരം ഉയർത്തി പ്രക്ഷോഭം സംഘടിപ്പിച്ചിട്ടുള്ള സംഘടനയാണ് കെജിഒഎഫ് പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനസ്ഥാപിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ബി എസ് ഹരീഷിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ സഹകരണ ബാങ്ക് ആഡിറ്റോറിയത്തിൽ നടന്ന സമ്മേളനം സിപിഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്യ്തു. സംസ്ഥാന പ്രസിഡന്റ് കെ എസ് സജികുമാർ സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി പി ജയചന്ദ്രൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. കെജിഒഎഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡോ. കെ ജി പ്രദീപ്, ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി കെ വിനോദ്, എകെഎസ്‌ടിയു ജില്ലാ സെക്രട്ടറി പിടവൂർ രമേശ്, ബിനു പ്രശാന്ത്, ഷാജി റഹ്‌മാൻ, പ്രീതി സി, ഡോ. ജിനി ആനന്ദ്, സുമേഷ് എസ് ജി, സജികുമാർ കെ ആർ, സിനിൽകുമാർ, ബിനീഷ തുടങ്ങിയവർ സംസാരിച്ചു. വകുപ്പുകൾ കാലോചിതമായി പുനഃസംഘടിപ്പിക്കുക, ലീഗൽ മെട്രോളജിയിൽ ജിഎടിസി നടപ്പിലാക്കുവാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനത്തിൽ അവതരിപ്പിച്ചു.

Exit mobile version