അതിഥി മുതൽ ആകാശഗോപുരം വരെയുള്ള വേറിട്ട സിനിമകളിലൂടെ ആധുനിക മലയാള സിനിമയ്ക്ക് പുതിയ ദിശാബോധം നൽകിയ പ്രഗൽഭ സംവിധായകൻ കെ പി കുമാരൻ സംവിധാനം ചെയ്ത ഗ്രാമവൃക്ഷത്തിലെ കുയിൽ ഇന്ന് തീയേറ്ററുകളിലെത്തുന്നു. മഹാകവി കുമാരനാശാന്റെ കവിതയും ജീവിതവുമാണ് 81-ാം വയസിൽ കെ പി കുമാരൻ സംവിധാനം
കേരളം കണ്ട ഇതിഹാസപുരുഷനായ കുമാരനാശാനെപ്പറ്റിയുള്ള ഒരു ചലച്ചിത്രം ഇതാദ്യമായാണ് പ്രേക്ഷകരെ തേടിയെത്തുന്നത്. കവിയെന്നതിനോടൊപ്പം ദാർശനികനും സാമൂഹ്യപരിഷ്കർത്താവും വ്യവസായിയുമെല്ലാമായിരുന്ന ആശാന്റെ ജീവിതം സമാനതകളില്ലാത്ത പ്രതിഭയുടെ ആവിഷ്കാരമായിരുന്നു. അദ്ദേഹത്തിന്റെ വിദ്യാഭ്യാസം, ശ്രീനാരായണ ഗുരുവുമായുള്ള ബന്ധം, 50-ാം വയസിൽ മരിക്കുന്നതിനു തൊട്ടു മുമ്പുള്ള ജീവിതത്തിലെ സംഭവങ്ങൾ എന്നിവയാണ് സിനിമയിൽ പ്രതിപാദിക്കുന്നത്, ’ കെ പി കുമാരൻ പറഞ്ഞു. ലളിതമായ ശൈലിയിൽ അമൂർത്തമായാണ് ആഖ്യാനം. എഡിറ്റിങ്ങിലെ പരീക്ഷണങ്ങളും ശ്രദ്ധേയമാണ്. കെ പി കുമാരന്റെ ഭാര്യ എം. ശാന്തമ്മ പിള്ളയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ശ്രീനാരായണ ഗുരുവായി മുൻഷി ബൈജുവും സഹോദരൻ അയ്യപ്പനായി രാഹുൽ രാജഗോപാലും വേഷമിടുന്ന ചിത്രത്തിനു പിന്നിൽ പ്രവർത്തിക്കുന്ന സാങ്കേതികവിദഗ്ധരും പ്രശസ്തരാണ്. കെ ജി ജയനാണ് ഛായാഗ്രാഹകൻ. ശബ്ദലേഖനം ടി. കൃഷ്ണനുണ്ണി. സംഗീതസംവിധാനം ശ്രീവൽസൻ ജെ മേനോൻ. എഡിറ്റിങ് ബി അജിത്കുമാർ. വസ്ത്രാലങ്കാരം ഇന്ദ്രൻസ് ജയൻ. സബ്ജക്റ്റ് കൺസൾട്ടന്റായി ജി പ്രിയദർശനൻ പ്രവർത്തിച്ച ചിത്രത്തിനായി പട്ടണം റഷീദ് ഒരുക്കിയ മേക്കപ്പും ഏറെ ശ്രദ്ധ നേടിയിരുന്നു.
English summary; ‘grama vrukshathile kuyil’ with Kumaranasan’s life in theaters today
You may also like this video;