Site icon Janayugom Online

ഗ്യാൻവാപി പള്ളി സർവേ: വ്യാജ വാർത്ത പ്രചരിപ്പിക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി കോടതിയിൽ

ഗ്യാൻവാപി പള്ളി സർവേയുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്നും മാധ്യമങ്ങളെ വിലക്കണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് നിയന്ത്രിക്കുന്ന അൻജുമൻ ഇൻതിസാമിയ മസ്ജിദ് (എ.ഐ.എം) കമ്മിറ്റി വാരണാസി ജില്ലാ കോടതിയിൽ ഹര്‍ജി നൽകി. കോടതിയുടെ നിർദേശപ്രകാരം നടക്കുന്ന സർവേയുടെ വിശദാംശങ്ങൾ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) ഉദ്യോഗസ്ഥർ ഇതുവരെ പുറത്തുവിട്ടിട്ടി​ല്ലെങ്കിലും മാധ്യമങ്ങൾ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാ​ണെന്ന് ഹര്‍ജിയില്‍ പറഞ്ഞു.

സർവേ നടത്താത്ത പള്ളിയുടെ ഭാഗങ്ങളുമായി ബന്ധപ്പെട്ട് വരെ സാമൂഹികമാധ്യമങ്ങളിലും അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളിലും തെറ്റായതും ഏകപക്ഷീയമായതുമായ വാർത്തകൾ പടച്ചുവിടുന്നതായും കമ്മിറ്റി ചൂണ്ടിക്കാട്ടി. “സമാധാനം നിലനിർത്തുന്നതിനും പൊതുജനങ്ങളെ ദോഷകരമായി ബാധിക്കാതിരിക്കുന്നതിനും സർവേയെക്കുറിച്ച് തെറ്റായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്നും പ്രചരിപ്പിക്കുന്നതിൽ നിന്നും സോഷ്യൽ, പ്രിന്റ്, ഇലക്‌ട്രോണിക് മാധ്യമങ്ങളെ തടയേണ്ടത് ആവശ്യമാണ്” ‑ഹരജിയിൽ വ്യക്തമാക്കി. കേസ് ഇന്ന് കോടതി പരിഗണിക്കും.

eng­lish sum­ma­ry; Gyan­va­pi mosque sur­vey: Masjid com­mit­tee in court seek­ing ban on spread­ing fake news

you may also like this video;

Exit mobile version