Site iconSite icon Janayugom Online

രാഹുലിനെ ശിക്ഷിച്ച ജഡ്ജിക്ക് സ്ഥാനക്കയറ്റം

മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് പരമാവധി ശിക്ഷ വിധിച്ച സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഹരീഷ് ഹസ്മുഖ് വര്‍മയ്ക്ക് ജില്ലാ ജഡ്ജിയായി സ്ഥാനക്കയറ്റം. മോഡി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസിലാണ് രാഹുലിനെ സൂറത്ത് കോടതി രണ്ടു വര്‍ഷം തടവിന് ശിക്ഷിച്ചത്. വിധിക്ക് പിന്നാലെ 15,000 രൂപയുടെ ബോണ്ടില്‍ ജാമ്യം ലഭിക്കുകയും ചെയ്തു. പരമാവധി ശിക്ഷ ലഭിച്ചതോടെ ലോക്‌സഭാ സെക്രട്ടേറിയറ്റ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം റദ്ദ് ചെയ്തു.

43 കാരനായ വര്‍മ ഗുജറാത്ത് വഡോദര സ്വദേശിയാണ്. വര്‍മയുടെ പിതാവും അഭിഭാഷകനായിരുന്നു. മഹാരാജ സായാജിറാവു കോളജില്‍ നിന്ന് എല്‍എല്‍ബി പൂര്‍ത്തിയാക്കിയതിനുശേഷം ജുഡീഷ്യല്‍ ഓഫിസറായി. ജുഡീഷ്യല്‍ സര്‍വീസില്‍ 10 വര്‍ഷത്തിലേറെ പരിചയമുണ്ട്.

അതേസമയം മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിയെ ശിക്ഷിച്ച സൂറത്ത് കോടതി വിധിക്കെതിരായ അപ്പീല്‍ ഏപ്രില്‍ അഞ്ചിന് മുമ്പ് സമര്‍പ്പിക്കും. മനു അഭിഷേക് സിഘ്‌വി ഉള്‍പ്പെടുന്ന കോണ്‍ഗ്രസിന്റെ നിയമ വിഭാഗം രാഹുലിനെതിരായ എല്ലാ കേസുകളും ഏറ്റെടുത്തു.

Eng­lish Sum­ma­ry: har­ish has­mukh bhai ver­ma promoted
You may also like this video

Exit mobile version