മുല്ലപ്പൂ കൈവശം വെച്ചതിന് നടി നവ്യ നായർക്ക് മെൽബൺ എയർപോർട്ട് അധികൃതർ വൻ തുക പിഴ ചുമത്തി. തിരുവോണ ദിനത്തിൽ മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കാൻ മെൽബണിൽ എത്തിയപ്പോഴാണ് സംഭവം. 15 സെന്റീമീറ്റർ നീളമുള്ള മുല്ലപ്പൂവാണ് നവ്യയുടെ കൈവശം ഉണ്ടായിരുന്നത്. വിമാനത്താവളത്തിൽ വെച്ച് പിടികൂടിയതിനെ തുടർന്ന്, $1980 (ഏകദേശം 1.25 ലക്ഷം രൂപ) പിഴയടച്ച ശേഷമാണ് നവ്യയെ പുറത്തേക്ക് പോകാൻ അധികൃതർ അനുവദിച്ചത്. ഈ വിവരം ഓണാഘോഷ പരിപാടിയിൽ വെച്ച് നവ്യ തന്നെയാണ് വെളിപ്പെടുത്തിയത്.
മുല്ലപ്പൂ കൈവശം വെച്ചു; നവ്യാ നായർക്ക് ഒന്നേകാൽ ലക്ഷം രൂപ ഫൈനടിച്ച് മെൽബൺ എയർപോർട്ട് അധികൃതർ

