Site iconSite icon Janayugom Online

യുഡിഎഫ് റാലിക്കിടെ അധ്യാപികയോട് അപമര്യാദയായി പെരുമാറി

ബാലുശ്ശേരിയിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയോട് കോൺഗ്രസ് പ്രവർത്തകൻ അപമര്യാദയായി പെരുമാറിയതായി പരാതി. പൂക്കാട് നിന്ന് നന്മണ്ടയിലെ ബന്ധുവിന്റെ മരണവീട്ടിലേക്ക് സ്കൂട്ടറിൽ പോകുകയായിരുന്ന അധ്യാപികയായ യുവതിയോടും മകനോടുമാണ് അപമര്യാദയായി പെരുമാറിയത്.
യുഡിഎഫ് പ്രകടനത്തിനിടെ ഗതാഗതതടസം നേരിട്ടിരുന്നു. സ്കൂട്ടർ പ്രകടത്തിന് സമാന്തരമായി സാവധാനം പോകുന്നതിനിടെയാണ് പ്രകടനത്തിൽ പങ്കെടുത്ത കോൺഗ്രസ് പ്രവർത്തകൻ യുവതിയെ കയറിപ്പിടിച്ചത്. യുവതി സ്കൂട്ടറിൽ നിന്നിറങ്ങി അപമര്യാദയായി പെരുമാറിയ കോൺഗ്രസ് പ്രവർത്തകനെ ചോദ്യം ചെയ്തു. തുടർന്ന് സമീപത്തുണ്ടായിരുന്ന പൊലീസ് ഇടപെട്ട് യുവതിയെ സംരക്ഷിക്കുകയും സ്റ്റേഷനിൽ പോയി പരാതി നൽകാൻ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. യുവതിയുടെ പരാതിയിൽ ബാലുശേരി പൊലീസ് കേസെടുത്തു. പനായി സ്വദേശിയായ കോൺഗ്രസ് പ്രവർത്തകനാണ് യുവതിയോട് മോശമായി പെരുമാറിയതെന്നാണ് പൊലീസ് നിഗമനം. 

Exit mobile version