ഹോളിവുഡ് നടന്‍ മൈക്കല്‍ മാഡ്‌സന്‍(67) അന്തരിച്ചു. കാലിഫോർണിയയിലെ മാലിബുവിലുള്ള വീട്ടിൽ വ്യാഴാഴ്ച അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് മാഡ്‌സന്റെ മാനേജർ അറിയിച്ചു. മരണത്തിൽ ദുരൂഹതകളില്ലെന്ന് ലോസ് ഏഞ്ചൽസ് കൗണ്ടി ഷെരീഫ്‌സ് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി.
1980 മുതൽ ഹോളിവുഡ് ചിത്രങ്ങളിൽ സജീവമായിരുന്ന മൈക്കൽ മാഡ്‌സൻ, 1992‑ൽ പുറത്തിറങ്ങിയ ക്വെന്റിൻ ടറന്റീനോ ചിത്രം ‘റിസർവോയർ ഡോഗ്‌സി‘ലെ മിസ്റ്റർ ബ്ലോണ്ട് എന്ന വേഷത്തിലൂടെയാണ് ഏറെ ശ്രദ്ധേയനായത്. പിന്നീട് ടറന്റീനോ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായി മാറിയ അദ്ദേഹം ‘കിൽ ബിൽ’ സിനിമയുടെ രണ്ട് ഭാഗങ്ങളിലും വേഷമിട്ടു. 2015‑ൽ പുറത്തിറങ്ങിയ ‘ദ ഹേറ്റ്ഫുൾ എയ്റ്റി‘ലും അദ്ദേഹം പ്രധാന കഥാപാത്രമായെത്തി. ഈ ചിത്രങ്ങൾ കൂടാതെ 300-ലധികം സിനിമകളിലും മാഡ്‌സൻ അഭിനയിച്ചിട്ടുണ്ട്.

