Site iconSite icon Janayugom Online

വിജയ്, ധനുഷിന്റെയും നായികയുടെ മടങ്ങിവരവ് മലയാള സിനിമയിലൂടെ: ഹൊറര്‍ ത്രില്ലര്‍ ബിഹൈൻസിന്റെ ടീസര്‍ പുറത്ത്

പ്രേക്ഷകരെ ഭീതിയിൽ ആഴ്ത്തികൊണ്ട് ഹൊറർ സസ്പെൻസ് ത്രില്ലർ ആയ ബിഹൈൻഡ്ഡിന്റെ ടീസർ സരിഗമയിലൂടെ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നു. മഞ്ജു വാര്യരുടെയും രമ്യ കൃഷ്ണൻ്റെയും സോഷ്യൽ മീഡിയ പേജുകളിലൂടെ ആണ് തമിഴിലും മലയാളത്തിലുമായി റിലീസിന് എത്തുന്ന സിനിമയുടെ ടീസർ പുറത്ത് വിട്ടിരിക്കുന്നത്.

ദുരൂഹത നിറഞ്ഞ ഒരു ബംഗ്ലാവിലെ ഒളിഞ്ഞിരിക്കുന്ന സസ്പെൻസ് പുറത്തു കൊണ്ടുവരുന്ന ഹൊറർ സിനിമ ബിഹൈൻഡിൽ സോണിയ അഗർവാളും ജിനു ഇ തോമസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. പാവക്കുട്ടി ക്രീയേഷന്സിന്റെ ബാനറിൽ ഷിജ ജിനു നിർമാണവും തിരക്കഥയും രചിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അമൻ റാഫി ആണ്.

ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തുന്ന സോണിയയെ കൂടാതെ മെറീന മൈക്കിൾ, നോബി മാർക്കോസ്, സിനോജ് വർഗീസ്, അമൻ റാഫി, ഗായത്രി മയൂര, വി കെ ബൈജു, കണ്ണൻ സാഗർ, ജെൻസൺ ആലപ്പാട്ട്, ശിവദാസൻ മാറമ്പിള്ളി, അമ്പിളി സുനിൽ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

7/ജി റെയിൻബോ കോളനി, കാതൽ കൊണ്ടെയ്ൻ, മധുരൈ, പുതുപ്പേട്ടൈ, കോവിൽ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ സോണിയ അഗർവാളിന് ഈ സിനിമ ഒരു തിരിച്ചുവരവ് ആയിരിക്കും. വിജയ്, ധനുഷ്, ചിമ്പു, സുദീപ് തുടങ്ങി നിരവധി പ്രമുഖ താരങ്ങളുടെ നായിക ആയി അഭിനയിച്ച നടിയാണ് സോണിയ അഗർവാൾ.

Eng­lish Sum­ma­ry: Hor­ror thriller Behinds teas­er out

You may also like this video

Exit mobile version