പാചക വാതകത്തിന് ഒറ്റയടിക്ക് ഇരുനൂറ്റി അറുപത്തിയാറ് രൂപ വർദ്ധിപ്പിച്ച ഓയിൽ കമ്പനികളുടെ നടപടിയെ പ്രതിഷേധിച്ചു കൊണ്ട് കേരളാ ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ബി എസ് എൻ എൽ ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി.
സംസ്ഥാന വൈസ് പ്രസിഡന്റ് ദിലീപ് സി മൂലയിൽ ഉദ്ഘാടനം ചെയ്തു. എസ് കെ നസിർ അദ്ധ്യക്ഷത വഹിച്ചു. ജോർജ് ചെറിയാൻ, എം എ കരീം, റോയി മഡോണാ, മുഹമ്മദ് കോയ, നന്ദകുമാർ , നാരായണ പണിക്കർ, നവാസ് എൻ എച്ച്, ഷേണായി, മാഹീൻ, രാജേഷ് പഠിപ്പുര തുടങ്ങിയവർ സംസാരിച്ചു.