Site iconSite icon Janayugom Online

നടന്‍ ഹൃത്വിക് റോഷന്‍ വീണ്ടും വിവാഹിതനാകുന്നു

ബോളിവുഡ് നടന്‍ ഹൃത്വിക് റോഷന്‍ വീണ്ടും വിവാഹിതനാകുന്നു. നടിയും ഗായികയുമായ സബ ആസാദുമായാണ് താരത്തിന്റെ വിവാഹമെന്നാണ് റിപ്പോര്‍ട്ട്. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. 2023 നവംബറിലാണ് വിവാഹമെന്ന് ബോളിവുഡ് വിനോദ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ഹൃത്വിക് സബയുമായി പ്രണയത്തിലാണെന്ന് സ്ഥിരീകരിച്ചത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ എല്ലാം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ വാര്‍ത്തയോട് ഇരുവരും ഇതുവരെ പ്രതികരിച്ചില്ല.

ക്രിസ്മസ് അവധി സബയും മക്കളോടുമൊത്തുള്ള അവധി ഹൃത്വിക് ആഘോഷിച്ചത് സ്വിറ്റ്സര്‍ലന്‍ഡിലായിരുന്നു.
ബാല്യകാല സുഹൃത്തും ഇന്റീരിയര്‍ ഡിസൈനറായ സൂസാനെ ഖാനുമായി ആയിരുന്നു ഹൃത്വികിന്റെ ആദ്യ വിവാഹം. 2000 ല്‍ വിവാഹിതരായ ഇവര്‍ 2014 വേര്‍പിരിയുകയായിരുന്നു.

Eng­lish Sum­ma­ry: Hrithik Roshan-Saba Azad to mar­ry in Novem­ber this year
You may also like this video

Exit mobile version