തെലങ്കാനയില്‍ മൈർമെകോഫോബിയ (ഉറുമ്പുകളോടുള്ള ഭയം) കാരണം യുവതി ആത്മഹ ത്യ ചെയ്തു. വീട്ടിലെ സീലിങ് ഫാനിലാണ് യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിക്കാലം മുതലേ യുവതിക്ക് ഉറുമ്പുകളോട് ഭയമുണ്ടായിരുന്നു. അതിനാല്‍ ഇതില്‍ നിന്ന് മുക്തി നേടുന്നതിന് കൗണ്‍സിലിങ്ങിന് യുവതി വിധേയയായിരുന്നു. എന്നാല്‍ ഈ അവസ്ഥയില്‍ നിന്നും മുക്തി ലഭിച്ചില്ല.
കഴിഞ്ഞ നവംബര്‍ നാലിനാണ് സംഭവം. യുവതി ആത്മഹത്യ ചെയ്ത ദിവസം മകളെ വീട്ടില്‍ ബന്ധുവിൻ്റെ വീട്ടില്‍ കൊണ്ടാക്കിയ ശേഷം യുവതി വീട്ടിലേക്ക് തിരികെ പോയത്. ഭര്‍ത്താവ് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മരണ വിവരം അറിയുന്നത്. അയല്‍ക്കാരുടെ സഹായത്തോടെ വാതില്‍ പൊളിച്ച് അകത്തേക്ക് പ്രവേശിച്ചപ്പോള്‍ യുവതി തൂങ്ങിയ നിലയിലായിരുന്നു. ശ്രീ… ക്ഷമിക്കണം, എനിക്ക് ഈ ഉറുമ്പുകളുടെ കൂടെ ജീവിക്കാൻ കഴിയില്ല. മകളെ നോക്കണം. എന്നെഴുതിയ ആത്മഹത്യക്കുറിപ്പും റൂമിൽ നിന്ന് കണ്ടെത്തി. കൂടുതല്‍ അന്വേഷണം നടക്കുന്നതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.

