Site icon Janayugom Online

രാഹുല്‍ ഫ്‌ളൈയിംഗ് കിസ് നൽകിത് ഞാൻ കണ്ടിട്ടില്ല; ആരോപണം തള്ളി ഹേമാമാലിനി

രാഹുല്‍ ​ഗാന്ധി പാർലമെന്റിൽ വെച്ച് ഫ്‌ളൈയിംഗ് കിസ് നൽകിയത് താൻ കണ്ടിട്ടില്ലെന്ന് നടിയും ലോക്സഭാം​ഗവുമായ ഹേമാമാലിനി. പാർലമെന്റിന് പുറത്ത് ഒരു ദേശീയ മാധ്യമത്തോടായിരുന്നു ഹേമാമാലിനിയുടെ പ്രതികരണം. ബിജെപി വനിതാ അം​ഗങ്ങൾക്ക് നേരെ രാഹുല്‍ ഫ്‌ളൈയിംഗ് കിസ് നൽകുന്നത് കണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് ഹേമാമാലിനി നല്‍കിയത്.

മണിപ്പൂര്‍ വിഷയത്തില്‍ നടന്ന അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പ്രസംഗിച്ച ശേഷം സഭ വിട്ട് പോകുമ്പോള്‍ രാഹുല്‍ ഗാന്ധി ഫ്‌ളൈയിംഗ് കിസ് നല്‍കിയെന്നായിരുന്നു കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ആരോപണം. രാഹുലിന് പിന്നാലെ പ്രസംഗിക്കുന്നതിനിടയിലാണ് സ്മൃതി ഇറാനി ആരോപണം ഈ ഉന്നയിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ബിജെപി വനിതാ എംപിമാര്‍ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് പരാതി നല്‍കി .

തനിക്ക് മുന്‍പായി സംസാരിക്കാന്‍ അവസരം ലഭിച്ചയാള്‍ അസഭ്യം കാണിച്ചുവെന്നാണ് സ്മൃതി ഇറാനി ആരോപിച്ചത്. പാര്‍ലമെന്റിലെ വനിതാ അംഗങ്ങള്‍ ഇരിക്കുന്നതിന് നേരെ ഫ്‌ളൈയിംഗ് കിസ് നല്‍കിയെന്നും സ്ത്രീ വിരുദ്ധനായ പുരുഷന് മാത്രമേ അങ്ങനെ കഴിയുകയുള്ളൂ. ഇത്രയും മാന്യതയില്ലാത്ത പെരുമാറ്റം രാജ്യത്തെ പാര്‍ലമെന്റില്‍ മുന്‍പൊരിക്കലും കണ്ടില്ലെന്നും സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry; I have nev­er seen Rahul give a fly­ing kiss; Hema Mali­ni denied the allegation

You may also like this video

Exit mobile version