Site iconSite icon Janayugom Online

ഐസിസി മത്സരങ്ങളിൽ പുരുഷ– വനിതാ താരങ്ങള്‍ക്ക് തുല്യവേതനം നൽകാൻ തീരുമാനം

രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) നടത്തുന്ന എല്ലാ ടൂർണമെന്റുകളിലും പുരുഷ–വനിതാ താരങ്ങൾക്ക് തുല്യവേതനം നൽകാൻ തീരുമാനം. ഡർബനിൽ നടന്ന ഐസിസി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. എല്ലാ ബോർഡ് അംഗങ്ങളും തീരുമാനം അംഗീകരിച്ചതായി ഐസിസി അധ്യക്ഷൻ ഗ്രെഗ് ബാർക്ലെ അറിയിച്ചു.

രാജ്യാന്തര ട്വന്റി20 ലീഗുകളിൽ കളിക്കുന്ന ടീമുകളുടെ പ്ലെയിങ് ഇലവനിൽ കുറഞ്ഞത് 7 ആഭ്യന്തര താരങ്ങൾ ഉണ്ടായിരിക്കണമെന്നും യോഗം നിർദേശിച്ചു. ഇതുപ്രകാരം പരമാവധി 4 വിദേശ താരങ്ങളെ മാത്രമേ ഒരു ടീമിന് കളിപ്പിക്കാൻ സാധിക്കൂ.

ഇതിനു പുറമേ, മറ്റു രാജ്യങ്ങളിൽ നിന്ന് ക്രിക്കറ്റ് താരങ്ങൾ എത്തുകയാണെങ്കിൽ അതത് രാജ്യങ്ങൾക്ക് ടീമുകൾ സോളിഡാരിറ്റി ഫീ എന്ന പേരിൽ ഒരു തുക നൽകണമെന്നും ഐസിസി അറിയിച്ചു. കുറഞ്ഞ ഓവർ നിരക്കിനുള്ള പിഴയും ഭേദഗതി ചെയ്തു.

Eng­lish Sum­ma­ry: ICC announces equal prize mon­ey for men’s and wom­en’s teams
You may also like this video

Exit mobile version