ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യക്ക് കിരീടം. ഫൈനലില്‍ ന്യൂസിലാന്‍ഡിനെ നാലുവിക്കറ്റിന് പരാജയപ്പെടുത്തി.
ടോസ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലാന്‍ഡ് നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ ആറുവിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സ് കണ്ടെത്തി വിജയവും കിരീടവും സ്വന്തമാക്കി. രോഹിത് ശര്‍മ 83 പന്തുകളില്‍ നിന്ന് 76 റണ്‍സെടുത്ത് ഇന്ത്യക്കായി മികച്ച പ്രകടനം നടത്തി.
12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ചാമ്പ്യന്‍സ് ട്രോഫി കിരീടം ഇന്ത്യ സ്വന്തമാക്കുന്നത്. ഇന്ത്യയുടെ മൂന്നാം ചാമ്പ്യന്‍സ് ട്രോഫി കിരീടമാണിത്. നേരത്തെ 2002ല്‍ ശ്രീലങ്കയ്ക്കൊപ്പം സംയുക്ത ചാമ്പ്യന്മാരായ ഇന്ത്യ 2013ലാണ് രണ്ടാം കിരീടം നേടിയത്. ഇത്തവണ ഒരു മത്സരംപോലും തോല്‍ക്കാതെയാണ് ഇന്ത്യന്‍ പടയോട്ടമെന്നതും ശ്രദ്ധേയം.

