Site iconSite icon Janayugom Online

ന്യൂലന്‍ഡ്‌സ് പിച്ച് തൃപ്തികരമല്ലെന്ന് ഐസിസി

കേപ്‌ടൗണിലെ ന്യൂലന്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ട് പിച്ച് തൃപ്തികരമല്ലെന്ന് ഐസിസി. പിച്ചിന് ഒരു ഡീമെറിറ്റ് പോയിന്റും ഐസിസി നൽകി. ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയ്ക്കാണ് റിപ്പോര്‍ട്ട് കൈമാറിയത്. ഇതിനെതിരേ അ­പ്പീല്‍ നല്‍കാന്‍ ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയ്ക്ക് 14 ദിവസത്തെ സാവകാശമുണ്ട്. മുമ്പ് നടന്ന പല മത്സരങ്ങളും കേപ്‌ടൗണ്‍ പിച്ചില്‍ ബാറ്റിങ് ദുഷ്കരമായിട്ടുണ്ട്.

പിച്ചിൽ ബാറ്റിങ് ദുഷ്കരമായിരുന്നെന്നും പല ബാറ്റർമാർക്കും അപ്രതീക്ഷിത ബൗൺസ് മൂലം കയ്യിലും മറ്റും പന്തുകൊണ്ടെന്നും മാച്ച് റഫറി ക്രിസ് ബോർഡ് റിപ്പോർട്ട് നൽകിയിരുന്നു. അടുത്തിടെ അവസാനിച്ച ഇന്ത്യ‑ദക്ഷിണാഫ്രിക്ക ടെസ്റ്റ് മത്സരം ഒന്നര ദിവസംകൊണ്ട് അവസാനിച്ചിരുന്നു. അഞ്ച് സെഷനുകള്‍ പൂര്‍ത്തിയാവുന്നതിനു മുന്‍പ്‌ രണ്ട് ടീമിന്റെയും രണ്ട് ഇന്നിങ്‌സുകളും അവസാനിച്ചു. ചരിത്രത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ ടെസ്റ്റ് മത്സരമെന്ന റെക്കോഡും കേപ്‌ടൗൺ ടെസ്റ്റിനു ലഭിച്ചു. മൂന്ന് ഡീമെറിറ്റ് പോയിന്റുകള്‍ ലഭിക്കുന്ന പക്ഷം, ആ പിച്ച് കളിക്കാന്‍ യോഗ്യമല്ലെന്ന് അടയാളപ്പെടുത്തും. ആറ് ഡീമെറിറ്റ് ലഭിച്ചാല്‍ പിന്നീട് ഒരു വര്‍ഷം ആ ഗ്രൗണ്ടില്‍നിന്ന് ഒരു രാജ്യാന്തര മത്സരവും അനുവദിക്കില്ല. 

Eng­lish Sum­ma­ry; ICC says New­lands pitch unsatisfactory

You may also like this video

Exit mobile version