Site iconSite icon Janayugom Online

ഐസിസി ടെസ്റ്റ് റാങ്കിങ്; ബുംറ തന്നെ ഒന്നാമന്‍

ഐസിസി ടെസ്റ്റ് റാങ്കിങ് ബൗളിങ്ങില്‍ ഇന്ത്യയുടെ പേസര്‍ ജസ്പ്രീത് ബുംറ 907 റേറ്റിങ് പോയിന്റുമായി ഒന്നാം സ്ഥാനം നിലനിര്‍ത്തി. ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാഡയും ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നിലനിര്‍ത്തി. ഇന്ത്യയുടെ രവീന്ദ്ര ജഡേജയാണ് ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരില്‍ ഒന്നാം സ്ഥാനത്തുള്ളത്. ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിന് പുതിയ റാങ്കിങ്ങില്‍ ഏറെ നേട്ടമുണ്ടാക്കാനായി. ബാറ്റര്‍മാരുടെ പട്ടികയില്‍ പന്ത് ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലൂടെ ഒരു മത്സരത്തില്‍ തന്നെ രണ്ട് സെഞ്ചുറികള്‍ നേടുന്ന ടെസ്റ്റ് ചരിത്രത്തിലെ രണ്ടാമത്തെ വിക്കറ്റ് കീപ്പറെന്ന നേട്ടത്തില്‍ പന്ത് എത്തിയിരുന്നു. ഇപ്പോള്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി 801 പോയിന്റോടെ കരിയറിലെ ഏറ്റവും മികച്ച റേറ്റിങ്ങിലെത്തി. 

ഒന്നാം സ്ഥാനത്തുള്ള ജോ റൂട്ടിനേക്കാള്‍ 88 പോയിന്റിന്റെ വ്യത്യാസമേ പന്തിനുള്ളു. പട്ടികയില്‍ ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ നാലാം സ്ഥാനം നിലനിര്‍ത്തി, ഐസിസി റാങ്കിങ്ങിലെ ടോപ്പ് ബാറ്ററാണ്. അതേസമയം ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്‍ ഒരു സ്ഥാനം ഇറങ്ങി 21-ാം സ്ഥാനത്തേക്ക് വീണു. പട്ടികയില്‍ ജോ റൂട്ടിന് പിന്നില്‍ സഹതാരം ഹാരി ബ്രൂക്കാണ്. റൂട്ടിനെക്കാള്‍ 15 പോയിന്റുകള്‍ക്ക് പിന്നിലാണ് താരം. ലീഡ്‌സില്‍ നടന്ന രണ്ടാം ഇന്നിംഗ്‌സില്‍ 149 റണ്‍സ് നേടിയ ഇംഗ്ലണ്ട് ഓപ്പണര്‍ ബെന്‍ ഡക്കറ്റ് കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങായ എട്ടാം സ്ഥാനത്തേക്കും ഉയര്‍ന്നു.

Exit mobile version