Site icon Janayugom Online

ഐസിഡിഎസ് 46-ാം വാർഷികാഘോഷം

ഐസിഡിഎസ് 46-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി കോട്ടക്കൽ നഗരസഭയും ഐസിസിഎസ് മലപ്പുറം റൂറലും സംയുക്തമായി നഗരസഭയിലെ അങ്കണവാടികൾക്ക് നാളിതു വരെ സൗജന്യമായി സ്ഥലം നൽകിയ ആളുകളെ ആദരിച്ചു. കോട്ടക്കൽ നഗരസഭ ചെയർ പേഴ്സൺ ബുഷ്റ ഷബീർ ഉദ്ഘാടനം ചെയ്തു. പി പി ഉമ്മർ അധ്യക്ഷനായി. ഡോ. ഹനീഷ, ടി കബീർ, യു രാഗിണി, പി ടി അബ്ദു നാസർ, നഗരസഭ സൂപ്രണ്ട് എസ് ഫെമിന, ഐസിസിഡിഎസ് സൂപ്പർവൈസര്‍ ടി വി മുംതാസ്, വി സരള, ആർ ശാരിക എന്നിവർ സംസാരിച്ചു. പരിപാടിയിൽ കോട്ടക്കൽ നഗരസഭ അങ്കണവാടി പ്രവർത്തകർ അവതരിപ്പിച്ച നാടൻ പാട്ടിന്റെ നൃത്താവിഷ്കാരവും നടന്നു.

Exit mobile version