Site iconSite icon Janayugom Online

‘കാന്താര കാണണമെങ്കിൽ മാംസം കഴിക്കരുത്, പുക വലിക്കരുത്, മദ്യപിക്കരുത്’; വൈറല്‍ ഗൂഗിൾ ഫോം വ്യാജം

തെന്നിന്ത്യന്‍ സിനിമാലോകത്തെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ  ചിത്രമാണ്  റിഷബ് ഷെട്ടി  ചിത്രം ‘കാന്താര ചാപ്റ്റര്‍ 1’. ഇന്നലെ പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയിലറിന് ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒക്ടോബർ 2 നാണ് ചിത്രത്തിന്റെ  റിലീസ്. മലയാളത്തിന്റെ സ്വന്തം പ്രിത്വിരാജാണ് ട്രെയിലര്‍ പുറത്ത് വിട്ടത്. ചിത്രവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പോസ്റ്റാണ്  ഇപ്പോള്‍ ചര്‍ച്ചാവിഷയം.

ചിത്രം തിയേറ്ററില്‍ കാണുന്നത് വരെ പ്രേക്ഷകർ മൂന്ന് വിശുദ്ധ കാര്യങ്ങൾ പാലിക്കേണ്ടതുണ്ടെന്നും ചിത്രം കാണണമെങ്കില്‍ മാംസം കഴിക്കരുത്, പുക വലിക്കരുത്, മദ്യപിക്കരുത്’, അതില്‍ പങ്കെടുക്കാന്‍ ഒരു ഗൂഗിള്‍ ഫോമും പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്.  കാന്താര ടീം പുറത്തിറക്കിയ ഔദ്യോഗിക പോസ്റ്റർ എന്ന നിലയിലാണ് പോസ്റ്റ് പ്പചരിക്കുന്നത്. എന്നാല്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് റിഷബ് ഷെട്ടി. കാന്താരയുടേതെന്ന പേരില്‍ പ്രചരിക്കുന്ന പോസ്റ്റ് വ്യാജമാണെന്നും പോസ്റ്റ് കണ്ടപ്പോള്‍ ഞെട്ടിപ്പോയെന്നുമാണ് നടന്റെ പ്രതികരണം. ഇതിനെക്കുറിച്ച് കാന്താര ടീമുമായി സംസാരിച്ചു. പ്രശസ്തി നേടാനായി ആരോ വ്യാജമായി നിർമ്മിച്ച പോസ്റ്റർ ആണത് . അതിന് പ്രതികരിക്കേണ്ടതില്ലെന്നും  കരുതുന്നതായും ഇന്നലെ നടന്ന പ്രസ് മീറ്റിനിടെ ഋഷഭ് ഷെട്ടി പറഞ്ഞു.

 

Exit mobile version