അഫ്ഗാൻ സ്ത്രീകളുടെ അതിജീവന കഥ പറയുന്ന ഇൽഗർ നജാഫ് ചിത്രം സുഗ്റ ആന്റ് ഹെർ സൺസും മലയാള ചിത്രമായ നിഷിദ്ധോയുടെ മേളയിലെ ആദ്യ പ്രദർശനവും ഉൾപ്പടെ ഞായറാഴ്ച മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത് അഞ്ചു ചിത്രങ്ങൾ.
ഒരു ബ്രസീലിയൻ പെൺകുട്ടിയുടെയും അവളുടെ പിതാവിന്റെയും ജീവിതത്തിലുണ്ടാവുന്ന അപ്രതീക്ഷിത സംഭവങ്ങളെ ആധാരമാക്കിയ ചിത്രം മുറീന, ടർക്കിഷ് ചിത്രം അനറ്റോളിയൻ ലെപ്പേർഡ് എന്നിവയുടെ ഇന്ത്യയിലെ ആദ്യപ്രദർശനവും ഞായറാഴ്ചയാണ്.കാശ്മീരിൽ ജീവിക്കുന്ന അഫീഫ എന്ന പെൺകുട്ടിയുടെ ജീവിതം അവതരിപ്പിക്കുന്ന ഐ ആം നോട്ട് ദി റിവർ ഝലം ടാഗോർ തിയേറ്ററിൽ വൈകിട്ട 3.30 ന് പ്രദർശിപ്പിക്കും.
English summary; International film Festival of Kerala IFFK 2022,
Sughra and her Sons