Site iconSite icon Janayugom Online

മലയാള സിനിമയുടെ അടയാളപ്പെടുത്തലായി ഫോട്ടോ പ്രദർശനം

രാമു കാര്യാട്ട് സംവിധാനം ചെയ്ത ചെമ്മീനിലെ അപൂർവ ചിത്രങ്ങളും പോസ്റ്ററുകളുടെ വീണ്ടെടുത്ത കാഴ്ചകളുമായി രാജ്യാന്തര ചലച്ചിത്ര മേളയിൽ ഫോട്ടോ പ്രദർശനം ആരംഭിച്ചു.കാലത്തിന്റെ അടയാളപ്പെടുത്തൽ കൂടിയായ ചിത്രങ്ങളും ചലച്ചിത്ര പ്രതിഭകളുടെ അപൂർവ സംഗമങ്ങളും അടയാളപ്പെടുത്തുന്ന ശിവന്റെ ഫോട്ടോ പ്രദർശനം മുൻ മന്ത്രി എം എ ബേബി ഉദ്ഘാടനം ചെയ്തു.

രാജഭരണകാലം മുതൽ ജനാധിപത്യത്തിന്റെ മാറ്റം വരെ ചിത്രീകരിച്ച ശിവന്റെ 150 ഓളം ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. ജവഹർ ലാൽ നെഹ്‌റു ‚ഇന്ദിരാ ഗാന്ധി ‚പട്ടം താണുപിള്ള ‚ഇഎംഎസ്, തോപ്പിൽഭാസി, സത്യൻ ‚ഹിന്ദി താരം രാജ് കപൂർ , ബഹദൂർ , ശങ്കരൻ നായർ ‚സലിൽ ചൗധരി,പ്രേം നസീർ ‚വൈക്കം മുഹമ്മദ് ബഷീർ കേശവദേവ് തുടങ്ങി രാഷ്ട്രീയ സാംസ്ക്കാരിക ചലച്ചിത്ര മേഖലകളിലെ പ്രതിഭകളുടെ ജീവിത ചിത്രങ്ങളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.

 

രാജ്യാന്തര ചലച്ചിത്ര മേളകളിൽ വിഷ്വൽ ഡിസൈനിംഗ് ആർട്ടിസ്റ്റായിരുന്ന അനൂപ് രാമകൃഷ്ണന്റെ സ്മരണയ്ക്കായി കലക്ടീവ് ട്രിബ്യൂട്ടും ഒരുക്കിയിട്ടുണ്ട്. ടൈറ്റിലോഗ്രഫി സാങ്കേതികവിദ്യയുടെ ഉപയോഗം സിനിമയിൽ എത്തുന്നതിനും 70 വർഷം മുമ്പ് ഉള്ള സിനിമയിലെ എഴുത്തുകളുടെ ഡിജിറ്റൽ പ്രദർശനവും ഒരുക്കിയിട്ടുണ്ട്.ശിവന്റെ ജീവിതം പ്രമേയമാക്കി മകൻ സന്തോഷ് ശിവൻ നിർമിച്ച ഡോക്യുമെന്ററിയും
പ്രദര്ശനത്തോടൊപ്പമുണ്ട്. കലാ സംവിധായകൻ റോയ് പി തോമസും,ശങ്കർ രാമൃഷ്ണനും ചേർന്നാണ്  പ്രദർശനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

 

Eng­lish sum­ma­ry; Inter­na­tion­al film Fes­ti­val of Ker­ala IFFK 2022, Pho­to exhi­bi­tion — sym­bol of Malay­alam cinema

Exit mobile version