Site iconSite icon Janayugom Online

ചിറ്റൂരിൽ ഇരട്ട സഹോദരങ്ങളെ ക്ഷേത്രക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

ചിറ്റൂരിൽ പതിനാലു വയസുകാരായ ഇരട്ട സഹോദരങ്ങളെ ക്ഷേത്രക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. രാമനെയും ലക്ഷ്മണനെയുമാണ് ഞായറാഴ്ച രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്. ചിറ്റൂർ സ്വദേശി കാശി വിശ്വനാഥന്റെ മക്കളാണ്. ഇന്നലെ വൈകുന്നേരം മുതൽ ഇരുവരെയും കാണാതായിരുന്നു. തുടർന്നു നടത്തിയ തിരച്ചിലിലാണ് ഇവരെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. നീന്തൽ അറിയാത്ത ഇരുവരും ക്ഷേത്രക്കുളത്തിൽ ചൂണ്ട ഇടാനെത്തിയതായിരിക്കാമെന്ന് നാട്ടുകാർ പറഞ്ഞു. ഇവർ വന്ന ഇലക്ട്രിക് സ്കൂട്ടർ കുളത്തിന്റെ പരിസരത്തുനിന്നും കണ്ടെത്തി.

Exit mobile version