പഞ്ചാബില്‍ കോണ്‍ഗ്രസിന് ഭീഷിണി ഉയര്‍ത്തി മുന്‍മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. കോണ്‍ഗ്രസില്‍ നിന്നും നേതാക്കള്‍ ഉള്‍പ്പെടെ രാജിവെച്ച് അമരീന്ദറിനൊപ്പം കൂടുന്നുയഅമരീന്ദറിന്റെ പഞ്ചാബ് ലോക് കോൺഗ്രസ് ബി ജെ പിയുമായി സഖ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാല്‍ കാര്‍ഷകര്‍ക്ക് ബിജെപിയോടുള്ള എതിര്‍പ്പ് കൂടുന്നതിനാല്‍ ഈ സഖ്യത്തിന് ഏതു തരത്തില്‍ കോണ്‍ഗ്രസിനെ എതിര്‍ക്കാന്‍ കഴിയുമെന്ന ചര്‍ച്ചയും സജീവമാണ്. അതിനിടെയാണ് അമരീന്ദറിനൊപ്പം കോൺഗ്രസിൽ നിന്നും പാർട്ടിയിലേക്ക് നേതാക്കളുടെ ഒഴുക്ക് തുടരുന്നത്. കോൺഗ്രസുമായി പിരിഞ്ഞ അമരീന്ദർ സംസ്ഥാനത്ത് പുതുതായി പാർട്ടി പ്രഖ്യാപിച്ചപ്പോഴും തനിച്ചൊരു നിലനിൽപ്പ് ക്യാപറ്റന് സാധ്യമാകുമോയെന്നതായിരുന്നു പ്രധാനമായി ഉയർന്ന ചോദ്യം.
വിവാദ കാർഷിക നിയമങ്ങളുടെ പശ്ചാത്തലത്തിൽ ബി ജെ പിയുമായി സഖ്യം രൂപീകരിച്ചാൽ ഉണ്ടായേക്കാവുന്ന തിരിച്ചടിയും അമരീന്ദറിനെ സംബന്ധിച്ച് ആശങ്കയാണ് നിലനില്‍ക്കുന്നതെന്ന യാഥാര്‍ത്ഥ്യവുംനിലനില്‍ക്കുന്നുഎന്നാൽ പഞ്ചാബ് ഭരണം ലക്ഷ്യം വെച്ച് മൂന്ന് നിയമങ്ങളും പിൻവലിക്കാൻ ബി ജെ പി തയ്യാറായി. എന്നാല്‍ ഉപതെരഞ്ഞെടുപ്പിലടക്കം ബിജെപിയുടെ കേന്ദ്രങ്ങളില്‍ പോലും വന്‍ പരാജയമാണ് ഏറ്റുവാങ്ങിയത്.
ഇത്തരമൊരു സാഹചര്യത്തിലാണ് വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ മോഡിയും, ബിജെപിയും തയ്യാറായത്. ഇപ്പോള്‍ അമരീന്ദർ ബി ജെ പിയുമായി സഖ്യം പ്രഖ്യാപിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തിന്റെ ചുമതലയുള്ള ബി ജെ പി നേതാവും കേന്ദ്രമന്ത്രിയുമായ ഗജേന്ദ്ര സിംഗ് ശെഖാവത്തും അമരീന്ദർ സിംഗും സഖ്യം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
7 റൗണ്ട് ചർച്ചകൾക്ക് ശേഷം, വരാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും പഞ്ചാബ് ലോക് കോൺഗ്രസും ഒരുമിച്ച് പോരാടാൻ തിരുമാനിച്ചിരിക്കുകയാണ്. സീറ്റ് വിഭജനം പോലുള്ള ചർച്ചകൾ വരും ദിവസങ്ങളിൽ പൂർത്തിയാക്കും എന്നായിരുന്നു അമരീന്ദറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ശെഖാവത്ത് പ്രതികരിച്ചത്. സംസ്ഥാനത്ത് ഭരണം പിടിക്കുമെന്നും വിജയം 101 ശതമാനം ഉറപ്പാണെന്നുമായിരുന്നു അമരീന്ദറിന്റെ പ്രതികരണം.
അതിനിടെ സംസ്ഥാനത്ത് കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി കൂടുതൽ നേതാക്കൾ അമരീന്ദറിന്റെ പാർട്ടിയിലേക്ക് ഒഴുകുകയാണ്. ഏറ്റവും ഒടുവിലായി 22 കോൺഗ്രസ് നേതാക്കളാണ് പഞ്ചാബ് ലോക് കോൺഗ്രസിൽ ചേർന്നത്. പട്യാല മുനിസിപ്പൽ കോർപ്പറേഷൻ അംഗങ്ങളും കോൺഗ്രസ് നേതാക്കളും ഉൾപ്പെടെയുള്ളവരാണ് പാർട്ടിയിൽ ചേർന്നത്.
നിയമസഭ തിരഞ്ഞെടുപ്പ് അടുക്കവേ കൂടുതൽ നേതാക്കൾ പാർട്ടിയിൽ ചേരുമെന്നാണ് നേതാക്കളുടെ അവകാശവാദം. ചില എം എൽ എമാർ ഉൾപ്പെടെ കോൺഗ്രസ് നേതൃത്വവുമായി അതൃപ്തിയിലാണെന്ന റിപ്പോർട്ടുകൾ ഉണ്ട്. ഇവരെ ചാടിക്കാനുള്ള ശ്രമങ്ങൾ അമരീന്ദർ ശക്തമാക്കിയിട്ടുണ്ടെന്നാണ് സൂചന. എന്തായാലും സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്നതോടെ കൂടുതൽ പേർ പാർട്ടി വിടാൻ ഉള്ള സാധ്യത തള്ളിക്കളയാനാകില്ല