Site iconSite icon Janayugom Online

സ്കോട്ട്‌ലൻഡിനെ തകർത്തെറിഞ്ഞ് ഇന്ത്യ; വൈഭവിന് തകർപ്പൻ റെക്കോർഡ്

അണ്ടർ 19 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ സ്കോട്ട്‌ലൻഡിനെതിരെ തകർപ്പൻ പ്രകടനവുമായി ഇന്ത്യ. യുവതാരം വൈഭവ് സൂര്യവംശിയുടെ തകർപ്പൻ ബാറ്റിംഗ് മികവിൽ നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 374 റൺസെന്ന കൂറ്റൻ സ്കോറാണ് ഇന്ത്യ പടുത്തുയർത്തിയത്. വെറും 50 പന്തുകളിൽ നിന്ന് 7 സിക്സറും 9 ഫോറുമടക്കം 96 റൺസാണ് വൈഭവ് അടിച്ചുകൂട്ടിയത്.

വൈഭവിന് പുറമെ വിഹാൻ മൽഹോത്ര (77), അഭിജ്ഞാൻ കുണ്ഡു (55), മലയാളി താരം ആരോൺ ജോർജ് (61) എന്നിവരും അർധസെഞ്ചുറികളുമായി തിളങ്ങി. ആർ.എസ്. അമ്പ്രീഷ് 28 റൺസെടുത്ത് പുറത്താകാതെ നിന്നു. സ്കോട്ട്‌ലൻഡിനായി ഒല്ലി ജോൺസ് നാല് വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ സ്കോട്ട്‌ലൻഡിന് തുടക്കത്തിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി.

Exit mobile version