Site iconSite icon Janayugom Online

അടികള്‍ പലവിധം..ഹിറ്റ്മാന്റെ അടി,രാഹുലിന്റെ അടി.. കിങ്ങിന്റെ അടി… പിന്നെ സൂര്യയുടെ ഒടുക്കത്തെ അടി

റണ്‍സ് മഴ പെയ്യിച്ച മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 237 റണ്‍സാണ് അടിച്ചെടുത്തത്. വെറും മൂന്ന് വിക്കറ്റുകള്‍ മാത്രം നഷ്ടമാക്കിയാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യന്‍ ബാറ്റര്‍ വമ്പന്‍ സ്കോര്‍ അടിച്ചെടുത്തത്. കെ എല്‍ രാഹുല്‍ (28 പന്തില്‍ 57), രോഹിത് ശര്‍മ (37 പന്തില്‍ 43), സൂര്യകുമാര്‍ യാദവ് (22 പന്തില്‍ 61), വിരാട് കോലി (28 പന്തില്‍ 49*) എന്നിവരുടെ തകര്‍പ്പന്‍ ഇന്നിങ്‌സുകളാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്.
വിമര്‍ശനങ്ങളെയെല്ലാം അടിച്ചകറ്റി കെ എല്‍ രാഹുല്‍ തുടക്കം മുതല്‍ കസറുന്നതാണ് സ്റ്റേഡിയത്തില്‍ കണ്ടത്. ഇന്ത്യ പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ 57 റണ്‍സിലെത്തി. ഈ സമയം രാഹുല്‍ 11 പന്തില്‍ 25 ഉം റണ്‍സ് നേടിയിരുന്നു. പവര്‍പ്ലേയ്ക്ക് ശേഷവും രാഹുല്‍ അടി തുടര്‍ന്നപ്പോള്‍ ഇന്ത്യ കുതിച്ചു. എന്നാല്‍ ഒരുതവണ ക്യാച്ചിന്റെെ ആനുകൂല്യം ലഭിച്ചെങ്കിലും 37 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സും സഹിതം 43 റണ്‍സെടുത്ത രോഹിത് ശര്‍മ്മയെ കേശവ് മഹാരാജ് 10-ാം ഓവറിലെ അഞ്ചാം പന്തില്‍ ട്രിസ്റ്റന്‍ സ്റ്റബ്‌സിന്റെകൈകളിലെത്തിച്ചത് വഴിത്തിരിവായി. ഇതോടെ 96 റണ്‍സ് നീണ്ട കൂട്ടുകെട്ട് അവസാനിച്ചു. പിന്നാലെ രാഹുലിനെയും മഹാരാജ് വീഴ്ത്തി. 28 പന്തില്‍ നിന്ന് നാല് സിക്‌സും അഞ്ച് ഫോറുമടക്കം 57 റണ്‍സെടുത്ത് തകര്‍പ്പന്‍ ഫോമിലായിരുന്ന രാഹുല്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങുകയായിരുന്നു.
പിന്നീടെത്തിയ സൂര്യകുമാറും വിരാട് കോലി (28 പന്തിൽ 49*)യും ചേർന്ന് ഇന്ത്യയുടെ സ്കോർ 200 കടത്തി. 18.1 ഓവറിൽ സൂര്യകുമാർ റണ്ണൗട്ട് ആകുമ്പോൾ ഇന്ത്യ 209 എന്ന മികച്ച നിലയിലെത്തിയിരുന്നു. സൂര്യകുമാറിനു പിന്നാലെ ക്രീസിലെത്തിയ ദിനേഷ് കാർത്തിക്ക് 7 ബോളിൽ 17 റൺസെടുത്ത് പുറത്താകാതെ കോലിക്ക് മികച്ച പിന്തുണ നൽകി. ദക്ഷിണാഫ്രിക്കയ്ക്കായി വെയ്ൻ പാർനലും ലുംഗി എൻഗിഡിയും ഒരോ വിക്കറ്റു വീതം വീഴ്ത്തി.

eng­lish summary;India scored 237 runs
you may also like this video:

Exit mobile version