Site iconSite icon Janayugom Online

ഇന്ത്യ vs ഇംഗ്ലണ്ട്; അണ്ടര്‍ 19 ലോകകപ്പ് ഫൈനല്‍ ഇന്ന്

അണ്ടര്‍ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇ­ന്ന്. ഇന്ത്യയും ഇംഗ്ലണ്ടുമാണ് കലാശപ്പോരില്‍ ഏറ്റുമുട്ടുക. ഉച്ചയ്ക്ക് ഒന്നിന് ഹരാരെ സ്പോര്‍ട്സ് ക്ലബ്ബിലാണ് മത്സരം. അണ്ടർ 19 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കരുത്തരായ ടീമുകളിലൊന്നായ ഇന്ത്യ, തങ്ങളുടെ കിരീടങ്ങളുടെ എണ്ണം വർധിപ്പിക്കാനാണ് ഇന്ന് കളത്തിലിറങ്ങുന്നത്. മറുഭാഗത്ത് മികച്ച ഫോമിലുള്ള ഇംഗ്ലണ്ട് ഇന്ത്യയെ തളയ്ക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ്. സെമി ഫൈനലിൽ അഫ്ഗാനിസ്ഥാന്റെ വെല്ലുവിളി മറികടന്നാണ് ഇന്ത്യ ഫൈനലിലേക്ക് യോഗ്യത നേടിയത്. 

അഫ്ഗാന്‍ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം മലയാളി താരം ആരോണ്‍ ജോര്‍ജിന്റെ സെഞ്ചുറി കരുത്തിലാണ് ഇന്ത്യ മറികടന്നത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങുന്ന യുവതാരങ്ങളാണ് ഇന്ത്യയുടെ കരുത്ത്. അണ്ടര്‍ 19 ഏകദിന ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യയാണ് ഏറ്റവും കൂടുതല്‍ തവണ ചാമ്പ്യന്മാരായത് (അഞ്ച്). നീണ്ട ഇടവേളയ്ക്ക് ശേഷം കിരീടം ലക്ഷ്യമിട്ടെത്തുന്ന ഇംഗ്ലീഷ് പട നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യക്ക് കടുത്ത വെല്ലുവിളി ഉയർത്തുമെന്നുറപ്പാണ്. അതേസമയം നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയ്ക്കെതിരെ സെമിഫൈനലില്‍ 27 റണ്‍സ് വിജയത്തോടെയാണ് ഇംഗ്ലണ്ടെത്തുന്നത്. 1998ല്‍ കിരീടം നേടിയ ഇംഗ്ലണ്ടിന് രണ്ടാം കിരീടമാണ് ലക്ഷ്യം. 

Exit mobile version