Site iconSite icon Janayugom Online

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ വനിതാ ടീമിനെ പ്രഖ്യാപിച്ചു

2023ലെ ഐസിസി ടി20 വനിതാ ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമില്‍ ഓള്‍റൗണ്ടര്‍ ശിഖ പാണ്ഡെ തിരിച്ചെത്തി. 2021 ഒക്ടോബറിൽ ഓസ്‌ട്രേലിയയിൽ നടന്ന ടി20യിലാണ് 33 കാരിയായ ശിഖ അവസാനമായി കളിച്ചത്. ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യയെ നയിക്കുന്നത്. സ്മൃതി മന്ദാന വൈസ് ക്യാപ്റ്റനായെത്തും. ഷഫാലി വര്‍മ്മയാണ് സ്മൃതിക്കൊപ്പം ഓപ്പണറായിയെത്തുക.

ഇന്ത്യന്‍ ടീം:

ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), ഷഫാലി വര്‍മ്മ, യാസ്തിക ഭാട്ടിയ, റിച്ചാ ഘോഷ്, ജെമീമ റോഡ്രിഗസ്, ഹര്‍ലീന്‍ ഡിയോള്‍, ദീപ്തി ശര്‍മ്മ, ദേവിക വിദ്യ, രാധ യാദവ്, രേണുക താക്കൂര്‍, അഞ്ജലി ഷര്‍വാണി, പൂജ വസ്ത്രാക്കര്‍, രാജേശ്വരി ഗയാക്‌വാദ്, ശിഖ പാണ്ഡെ.

Exit mobile version