Site iconSite icon Janayugom Online

ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിങ്ങിന്റെ പിതാവ് അന്തരിച്ചു

ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിങ്ങിന്റെ പിതാവ് ഖന്‍ചന്ദ്ര സിങ് അന്തരിച്ചു. ക്യാന്‍സര്‍ ബാധിതനായതിനെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു അദ്ദേഹം. നോയിഡയിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ലോകകപ്പ് ടീമില്‍ അംഗം ആയ റിങ്കു ചെന്നൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് യാത്ര തിരിച്ചു. ഗ്യാസ് സിലിണ്ടര്‍ വിതരണക്കാരന്‍ ആയിരുന്ന ഖന്‍ചന്ദ് സിങ് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലാണ് റിങ്കുവിന് പരിശീലനത്തിനുള്ള പണം കണ്ടെത്തിയിരുന്നത്.

റിങ്കു ഇന്ത്യന്‍ ടീമില്‍ എത്തിയ ശേഷവും ഖന്‍ചന്ദ് ഗ്യാസ് സിലിണ്ടറുകളുമായി വാഹനത്തില്‍ പോകുന്ന ദൃശ്യങ്ങള്‍ വൈറല്‍ ആയിരുന്നു. റിങ്കുവിന് സമ്മാനമായി കിട്ടിയ ബൈക്കില്‍ ആയിരുന്നു ഗാസ് സിലിണ്ടര്‍ വിതരണം. ലോകകപ്പിലെ സൂപ്പര്‍ എട്ടില്‍ സിംബാബ്വെയ്ക്കെതിരായ ഇന്ത്യയുടെ മത്സരത്തിന് മുന്നോടിയായി പിതാവിന്റെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് അച്ഛനെ നാട്ടില്‍ വന്ന് സന്ദര്‍ശിച്ചിരുന്നു റിങ്കു. പിന്നീട് കഴിഞ്ഞ ദിവസം ചെന്നൈയില്‍ വെച്ച് വീണ്ടും ടീമിനൊപ്പം ചേരുകയായിരുന്നു. 

Exit mobile version