ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ബാരൻ ദ്വീപിൽ സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ ഒരേയൊരു സജീവ അഗ്നിപർവ്വതം വീണ്ടും സജീവമായി. പോർട്ട് ബ്ലെയറിൽ നിന്ന് കടൽ മാർഗം ഏകദേശം 140 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ ജനവാസമില്ലാത്ത ദ്വീപ് ഇന്ത്യൻ, ബർമീസ് ടെക്റ്റോണിക് പ്ലേറ്റുകളുടെ സംഗമസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്. സെപ്റ്റംബർ 13 നും 20 നും രണ്ട് നേരിയ സ്ഫോടനങ്ങൾ ഉണ്ടായി. സ്ഫോടനം ആൻഡമാനിൽ 4.2 തീവ്രതയുള്ള ഭൂകമ്പത്തിനും കാരണമായി. നിലവില്‍ പ്രശ്നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ത്യൻ നാവികസേന പകർത്തിയ അഗ്നിപർവ്വത സ്ഫോടനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ഔദ്യോഗിക രേഖകൾ പ്രകാരം 2022 ‑ലാണ് ഈ അഗ്നിപര്‍വ്വതം ഇതിന് മുമ്പ് പൊട്ടിത്തെറിച്ചത്. ആൻഡമാൻ കടലിലെ ഒരു ചെറിയ ദ്വീപാണ് ബാരൻ ദ്വീപ്. പൂർണ്ണമായും അഗ്നിപർവ്വതങ്ങൾ ചേർന്നതാണ്. ഇവിടെ മനുഷ്യരാരും വാസമില്ല.

